വാ​ഹ​നം ഓ​ടി​ക്കു​േ​മ്പാ​ൾ സ​ൺ​റൂ​ഫ് തു​റ​ക്ക​ല്ലേ...

​ദോ​ഹ: വാ​ഹ​ന​ങ്ങ​ളു​ടെ സ​ൺ​റൂ​ഫ് തു​റ​ന്ന അ​വ​സ്​​ഥ​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മെ​ന്ന് എ​ച്ച്.​എം.​സി ഹ​മ​ദ് േട്രാ​മാ സ​െൻറ​റി​ലെ ഹ​മ​ദ് ഇ​ഞ്ചു​റി പ്രി​വ​ൻ​ഷ​ൻ േപ്രാ​ഗ്രാം (എ​ച്ച്.​ഐ.​പി.​പി) മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചെ​റി​യ കു​ട്ടി​ക​ളു​മാ​യി തു​റ​ന്ന സ​ൺ​റൂ​ഫി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും അ​പ​ക​ട​ക​രം. ഗു​രു​ത​ര പ​രി​ക്ക് മു​ത​ൽ മ​ര​ണം വ​രെ ഇ​തി​ലൂ​ടെ സം​ഭ​വി​ക്കാ​നി​ട​യു​ണ്ടെ​ന്ന്​ എ​ച്ച്.​ഐ.​പി.​പി ഡ​യ​റ​ക്ട​ർ ഡോ. ​റാ​ഫേ​ൽ ക​ൻ​സു​ൻ​ജി പ​റ​യു​ന്നു. സ​ൺ​റൂ​ഫ്​ തു​റ​ന്ന അ​വ​സ്​​ഥ​യി​ൽ കു​ട്ടി​ക​ൾ വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ്​ യാ​ത്ര​യെ​ങ്കി​ൽ വാ​ഹ​നം നി​ർ​ത്തു​ന്ന സ​മ​യ​ത്തോ പെ​ട്ടെ​ന്ന് േബ്ര​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്തോ കു​ട്ടി​ക​ൾ താ​ഴെ വീ​ഴാ​നും അ​പ​ക​ട​ത്തി​ൽ പെ​ടാ​നും വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നാ​ൽ ൈഡ്ര​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞ​തോ​ടെ പ​ല​രും വാ​ഹ​ന​ത്തി​െൻറ ഗ്ലാ​സു​ക​ൾ താ​ഴ്ത്തി​യാ​ണ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ല​ർ വാ​ഹ​ന​ങ്ങ​ളു​ടെ സ​ൺ​റൂ​ഫു​ക​ൾ ഉ​യ​ർ​ത്തി കു​ട്ടി​ക​ൾ​ക്ക് അ​മി​ത​സ്വാ​ത​ന്ത്ര്യം ന​ൽ​കി​യാ​ണ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. വാ​ഹ​ന​മോ​ടി​ക്കൊ​ണ്ടി​രി​ക്കെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് കൈ, ​ത​ല എ​ന്നി​വ പു​റ​ത്താ​കു​ന്ന സാ​ഹ​ച​ര്യം ഏ​റെ അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. വാ​ഹ​ന​ത്തി​ൽ​നി​ന്നും ഓ​പ​ൺ സ​ൺ​റൂ​ഫി​ൽ കു​ട്ടി​ക​ളു​ടെ കൈ​യും ത​ല​യും പു​റ​ത്തി​ട്ട് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തോ​ടൊ​പ്പം മ​റ്റു വാ​ഹ​ന​ങ്ങ​ൾ, റോ​ഡ​രി​കി​ലെ വ​സ്​​തു​ക്ക​ൾ, ചി​ല​പ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ എ​ന്നി​വ​യി​ലി​ടി​ക്കാ​നും സാ​ധ്യ​ത​ക​ളേ​റെ​യാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ത​ന്നെ പു​റ​ത്തു​വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. ര​ക്ഷി​താ​ക്ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​തി​ൽ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ടം സം​ബ​ന്ധി​ച്ച് കു​ട്ടി​ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും ഡോ. ​ക​ൻ​സു​ൻ​ജി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.