ദോഹ: ഒാൺലൈനിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പുമായി പൊതുജനാരോഗ്യമന്ത്രാലയം. ഫാറ്റ് ബേണിങ്ങുമായി (കൊഴുപ്പ് ഇല്ലാതാക്കൽ) ബന്ധപ്പെട്ട മരുന്നുകൾ ഒാൺലൈൻ വഴി വാങ്ങിക്കഴിക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഖത്തർ നിയമവ്യവസ്ഥയുടെ ലംഘനവുമാണിെതന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തേക്കുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ അനധികൃതമായ കടത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ഇത്തരം കേന്ദ്രങ്ങൾ കേന്ദ്ര അതോറിറ്റികളുടെ നിരീക്ഷണത്തിലാണ്. ഒാൺലൈനിലൂടെയുള്ള മരുന്നുൽപന്നങ്ങൾ വാങ്ങുന്നത് നിയമവിധേയമാണെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. നിരോധിത ഉൽപന്നങ്ങളുടെ ഇടപാടുകൾ തടയുന്നതിന് ഏതറ്റം വരെയും പോകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.