ദോഹ: യാത്രക്കാരെൻറ ഷൂസിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടികൂടി. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഏഷ്യൻ രാജ്യത്തുനിന്നുള്ള യാത്രക്കാരെൻറ പാദരക്ഷയിലാണ് 750 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് ഉണ്ടായിരുന്നത്. കസ്റ്റംസ് ജനറൽ അതോറിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തേ, സെപ്റ്റംബർ 23ന് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 9.45 കിലോ കഞ്ചാവും ഏഴ് ഗ്രാം മരിജുവാനയും അധികൃതർ പിടികൂടിയിരുന്നു. നിരോധിക്കപ്പെട്ട സാധനങ്ങളും വസ്തുക്കളും രാജ്യത്തേക്ക് കടത്തുന്നത് തടയുന്നതിനായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളാണ് കസ്റ്റംസ് ജനറൽ സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാരെൻറ ശരീരത്തിലെ ചലനങ്ങൾ സസൂക്ഷമം നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങളടക്കം വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.