ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിടെ, തന്ത്രപ്രധാന സഹകരണങ്ങൾ ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച വാഷിങ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന പ്രതിരോധം - സുരക്ഷാ സഹകരണങ്ങളെ കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും ചർച്ചയായി.
പ്രാദേശിക -അന്തർദേശീയ തലത്തിൽ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഏകോപനത്തിന്റെയും കൂടിയാലോചനയുടെയും പ്രാധാന്യം ഇരുപക്ഷവും ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.