????????.???.??? ???????????????? ??????? ?????? ???????????????? ?????????? ????? ??????????

റി​പ്പോ​ർ​ട്ടു​ക​ൾ മാ​ത്ര​മ​ല്ല, മെ​​ഡി​​ക്ക​​ൽ സേ​​വ​​ന​​ങ്ങ​ളും ഇനി വീട്ടുപടിക്കൽ

ദോ​​​ഹ: എ​​​ച്ച്.​എം.​സി​​​യു​​​ടെ ഹോം ​​​ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ സ​​​ർ​​​വി​​​സി​​​ന് കീ​​​ഴി​​​ലു​​​ ള്ള 2000ത്തി​ല​​​ധി​​​കം രോ​​​ഗി​​​ക​​​ൾ​​​ക്ക് മെ​​​ഡി​​ക്ക​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ വീ​​​ടു​​​ക​​​ളി​​​ ലെ​​​ത്തി​​​ക്കാ​​​ൻ ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റ്. എ​​​ച്ച്.​എം.​സി​​​യും ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​റിെ​​​ൻ​​​റ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​ദ്ധ​​​തി. ഗ്ലൗ, ​​​ബാ​​​ൻ​​​ഡേ​​​ജ്, െഡ്ര​​​സി​ങ്​​സ്​​ തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് പോ​​​സ്​​​​റ്റ​​​ൽ സം​​​വി​​​ധാ​​​നം വ​​​ഴി രോ​​​ഗി​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലെ​ത്തി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ​​​ത്തി മെ​​​ഡി​​​ക്ക​​​ൽ വ​​​സ്​​​​തു​​​ക്ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ളെ​​​ല്ലാം എ​​​ച്ച്.​എം.​സി ഹോം ​​​ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്ക് ഇ​​ല്ലാ​​​താ​​​കു​​​മെ​​​ന്ന് എ​​​ച്ച്.​എം.​​​സി ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് ക്വാ​​​ളി​​​റ്റി നാ​​​സ​​​ർ അ​​​ൽ ന​​​ഈ​​​മി പ​​​റ​​​ഞ്ഞു.

രോ​​​ഗി​​​ക​​​ളു​​​ടെ പ്ര​​​യാ​​​സ​​ം നീ​​​ക്കി നൂ​​​ത​​​ന സം​​​വി​​​ധാ​​​ന​​ം ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​വ​​​ർ​​​ക്കു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​ം. ഇ​​​തിെ​​​ൻ​​​റ മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന പ​​ദ്ധ​​​തി​​​യെ​​​ന്നും അ​​​ൽ ന​​​ഈ​​​മി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​തി​​നു​​ശേ​​ഷ​​മാ​​ണ്​ മ​​റ്റു​ സേ​​വ​​ന​​ങ്ങ​​ളും വീ​​ടു​​ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന പ​​ദ്ധ​​തി പ്ര​ാ​വ​​ർ​​ത്തി​​ക​​മാ​​ക്കു​​ക. ഖ​​​ത്ത​​​ർ പോ​​​സ്​​​​റ്റും ഹ​​​മ​​​ദ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നും ചേ​​​ർ​​​ന്ന് നി​​​ര​​​വ​​​ധി പ്രീ​​​മി​​​യം സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് രോ​​​ഗി​​​ക​​ൾ​​​ക്കാ​​​യി മു​​​ന്നോ​​​ട്ടു​വെ​​​ച്ചി​​​രു​​​ന്ന​​​ത്. രോ​​​ഗി​​​ക​​​ളു​​​ടെ മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ട് വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ന്ന​​​ത് ഇ​​​തി​​​ലെ പ്ര​​​ധാ​​​ന​​പ്പെ​​​ട്ട സേ​​​വ​​​ന​​​മാ​​​യി​​​രു​​​ന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.