ദോഹ: ഗൾഫിൽ ആദ്യമായി വിരുന്നെത്തുന്ന ലോകഅത്ലറ്റിക്സ് ചാമ്പ്യ ൻഷിപ് വെള്ളിയാഴ്ച മുതൽ ഒക്ടോബർ ആറു വരെ നടക്കും. ഇൻറർനാഷനൽ അ സോസിയേഷൻ ഒാഫ് അത്ലറ്റിക്സ് ഫെഡറേഷ(െഎ.എ.എ.എഫ്)െൻറ 17ാമത് ലേ ാക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായുള്ള കാത്തിരിപ്പിനാണ് അറുതിയാകുന്നത്. എല്ലാ ഒരുക്കവും പൂർത്തിയാക്കി ദോഹ കാത്തിരിക്കുേമ്പാൾ കായികലോകം ഒന്നാകെ ഇനി ഖത്തറിലേക്ക് കണ്ണുനട്ടിരിക്കും, പുതിയ വേഗം ദൂരവും കാണാനും കണ്ടെത്താനും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് ലോങ്ജംപോട് കൂടിയാണ് ചാമ്പ്യൻഷിപ് ആരംഭിക്കുക. പ്രധാന വേദിയായ ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഒരുക്കം നേരത്തേ പൂർത്തിയായിരുന്നു.
ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി 49 ഫൈനലുകളാണ് നടക്കുക. 192 മെഡലുകൾക്കായി 213 രാജ്യങ്ങളിൽനിന്നും 2000ത്തിലധികം രാജ്യാന്തര കായിക താരങ്ങളാണ് 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയമായ ഖലീഫ സ്റ്റേഡിയത്തിൽ മാറ്റുരക്കുക. 2014ൽ മൊണോക്കോയിൽ നടന്ന ചടങ്ങിലാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളാനുള്ള നറുക്ക് ഖത്തറിന് വീണത്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഒരു ഗൾഫ് രാജ്യം ആദ്യമായി ആതിഥ്യമരുളുന്നെന്ന ചരിത്രത്തിനൊപ്പം മീറ്റിെൻറ ഭാഗമായ മാരത്തണും ചരിത്രമാകുകയാണ്. ആദ്യമായാണ് ഖത്തറിൽ അർധരാത്രി മാരത്തൺ, നടത്തമത്സരങ്ങൾ നടക്കുന്നത്.
ദോഹയിലെ കോർണിഷിൽനിന്ന് തുടങ്ങി അവിടെതന്നെ അവസാനിക്കുന്ന രീതിയിലാണ് ഇതിനായുള്ള ക്രമീകരണങ്ങൾ നടക്കുന്നത്. ഇതിൻറെ ഭാഗമായി കോർണിഷും വെസ്റ്റ്ബേയും വെളിച്ചത്തിൽ മുങ്ങിനിൽക്കുകയാണ്. ‘ഫലാഹ്’ എന്ന ഫാൽക്കൺ പക്ഷിയാണ് മീറ്റിെൻറ ഭാഗ്യചിഹ്നം. എല്ലാവിധ സുരക്ഷാമുന്നൊരുക്കവും പൂർത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മീറ്റിെൻറ വിജയത്തിനായി 100 രാജ്യങ്ങളിൽനിന്നുള്ള 3000ത്തിലധികം വരുന്ന വളൻറിയർമാരാണ് സേവനരംഗത്തുള്ളത്. ഇതിൽനിരവധി മലയാളികളുമുണ്ട്. 25 അംഗ സംഘമാണ് ഇന്ത്യക്കായി പോരിനിറങ്ങുക.
ഒരു വർഷം കഴിഞ്ഞ് നടക്കുന്ന ഒളിമ്പിക്സ് കൂടി മുന്നിൽ കണ്ടാണ് താരങ്ങൾ ദോഹയിൽ ഇറങ്ങുന്നത്. ഒമ്പത് പുരുഷ താരങ്ങൾ ഉൾപ്പെടെ 12 മലയാളികളാണ് ടീമിലുള്ളത്. മലയാളികളടക്കം നിരവധി താരങ്ങൾ ദോഹയിൽ എത്തിക്കഴിഞ്ഞു. െഎ.എ.എ.എഫ് ഒൗദ്യോഗിക ക്ഷണിതാവും ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്ലറ്റുമായ പി.ടി. ഉഷ നേരത്തേതന്നെ വനിതാതരങ്ങൾക്കൊപ്പം എത്തിയിട്ടുണ്ട്. മലയാളി താരം കെ.ടി ഇർഫാൻ വ്യാഴാഴ്ച രാവിലെ 11.30ഒാടെ ദോഹയിൽ എത്തും. അദ്ദേഹത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കിയ ഖത്തർ സംഘടനയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.