ദോഹ: ഫാമുകളിൽ തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക ്കുന്നത് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നിരോധി ച്ചു. കൃഷിക്കായുള്ള കേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്ന കരാർ പാടില്ലെന്ന് ഫാം ഉടമകൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതു നിയമവിരുദ്ധവും 2013ലെ രണ്ടാംനമ്പർ നിയമപ്രകാരം പാടില്ലാത്തതുമാണ്.
നിയപ്രകാരം കാർഷികാവശ്യങ്ങൾക്കുള്ള ഭൂമി കൃഷി ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കൃഷിയാവശ്യങ്ങൾക്കുള്ള സൗകര്യം മറ്റുള്ള ആവശ്യങ്ങൾക്കായി മാറ്റാൻ പാടില്ല. ഫാമുകളുടെ മറ്റു സൗകര്യം കൃഷിആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കാനും പാടില്ല. ഫാമുകളിൽ വർക്ക്ഷോപ് പ്രവർത്തിപ്പിക്കുക, വെയർ ഹൗസ് പ്രവർത്തിപ്പിക്കുക തുടങ്ങിയവയും പാടില്ല. ഇക്കാര്യങ്ങൾ ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.