ദോഹ: രാജ്യത്ത് അവിദഗ്ധ തൊഴിലാളികള്‍ക്കും സ്ഥിരമിനിമം വേത നം ഉറപ്പുവരുത്തുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം വര്‍ഷാവസാന ത്തോടെ ഉണ്ടാകുമെന്നാണ് സൂചന. ഇതിനുള്ള ശിപാര്‍ശകള്‍ തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി നേരത്തേ ദോഹയിലെ അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എല്‍.ഒ) വ്യക്തമാക്കിയിരുന്നു. ദോഹയിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തുന്ന ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ അധികൃതരുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്.
സാമ്പത്തിക ഘടകങ്ങള്‍ പരിഗണിച്ചാണ് മിനിമം വേതനത്തിെൻറ പരിധി ഉള്‍പ്പെടെ ശിപാര്‍ശകള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഐ.എല്‍.ഒയുടെ വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചുള്ള നടപടികളായിരിക്കും ഉണ്ടാവുക. നിലവില്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക മിനിമം വേതനമാണ് നല്കി വരുന്നത്. സ്ഥിര മിനിമം വേതനത്തില്‍ താമസ, യാത്രാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടില്ലെന്നാണ് വിവരം. തൊഴിലാളിയുടെ താമസം, യാത്ര, ജീവിത ചെലവുകള്‍, ഐഡി പുതുക്കല്‍ എന്നിവയെല്ലാം തൊഴിലുടമയായിരിക്കും നിര്‍വഹിക്കേണ്ടത്. ഇതുസംബന്ധിച്ച് പ്രാദേശിക പത്രമായ ‘ലുസൈല്‍ ന്യൂസ്’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വിവേചനങ്ങളില്ലാതെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും നിശ്ചിത മിനിമം വേതനം ഉറപ്പാക്കും.
ദേശീയ ദര്‍ശന രേഖ 2030ന് അനുസരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. തൊഴിലാളികൾക്ക് എല്ലാ അവകാശങ്ങളും നൽകുന്ന രാജ്യമാണ് ഖത്തറെന്ന് ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജി.സി.ഒ) അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആംനസ്റ്റി ഇൻറര്‍നാഷനലിെൻറ റിപ്പോര്‍ട്ടിനെ തുടർന്നാണ് വിശദീകരണം. ആംനസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ഭൂരിഭാഗം കേസുകളും പുതിയ തൊഴില്‍ നിയമത്തിനു മുമ്പുള്ളവയാണ്. തൊഴില്‍ തര്‍ക്ക പരിഹാര സമിതി രൂപവത്കരിക്കുന്നതിനു മുമ്പു നടന്ന കാര്യങ്ങളാണവ. പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുകയും നടപടികള്‍ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. 2022 ലോകകപ്പ് സ്റ്റേഡിയം പദ്ധതികളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ടതായിരുന്നു ആംനസ്റ്റി റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.