ദോഹ: ഉഭയകക്ഷി, ബഹുമുഖ വേദികളില്‍ തീവ്രവാദത്തിനെതി രായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ഖത്തര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായ രാജ്യാന്തര സമ്മേളനം ദോഹയില്‍ നടന്നു. തീവ്രവാദത്തിെൻറ കാരണങ്ങള്‍ പഠനവിധേയമാക്കുന്നതിനുള്ള ദ്വിദിന സമ്മേളനം ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ സോഷ്യല്‍ ആൻഡ് ഇക്കണോമിക് സര്‍വേ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര വിദഗ്ധരും ശാസ്ത്രജ്ഞരും നയരൂപവത്കരണ വിദഗ്ധരും പങ്കെടുത്തു. യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ സ്വകാര്യമേഖലക്കായുള്ള മുന്‍ അസിസ്റ്റൻറ് സെക്രട്ടറി ഡഗ്ലസ് ആന്‍ഡ്രൂ സ്മിത്ത്, റോയല്‍ യുനൈറ്റഡ് സര്‍വിസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ദേശീയ സുരക്ഷാ പഠന ഗവേഷണ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ ആന്‍ഡ്രൂ ഗ്ലസാര്ഡ് എന്നിവര്‍ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുക്കുന്നതിനായി വിവിധ രാജ്യാന്തര വേദികളില്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ സമ്മേളനമെന്ന് ഖത്തര്‍ യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. റാഷിദ് അല്ദെര്ഹം പറഞ്ഞു.
അക്രമത്തിലേക്ക് നയിക്കുന്ന തീവ്രവാദത്തിെൻറ തോത് അളക്കുന്നതിനും അതിെൻറ നിര്‍ണയ കാരണങ്ങള്‍ പഠിക്കുന്നതിനും അവ ട്രാക്ക് ചെയ്യുന്നതിനും രാജ്യാന്തര സൂചിക വികസിപ്പിക്കുന്നതിനുള്ള ഉചിതമായ പ്ലാറ്റ്ഫോമാണ് സമ്മേളനം. ഗവേഷകര്‍ക്കും നയരൂപവത്കരണവിദഗ്ധര്ക്കും ഇതു വലിയതോതില്‍ പ്രയോജനം ചെയ്യും. ലോകമെമ്പാടുമുള്ള നിരവധി ഗവേഷണ കേന്ദ്രങ്ങള്‍ നയരൂപവത്കരണ വികസന സ്ഥാപനങ്ങളുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആൻഡ് ഇക്കണോമിക് സര്‍വേ റിസര്‍ച്ച് സുപ്രധാന പുതിയ ഗവേഷണ പദ്ധതി ആരംഭിക്കുകയാണ്. അതിനുള്ള വേദി കൂടിയായി സമ്മേളനം. തീവ്രവാദ പ്രതിഭാസം അളക്കുന്നതിന് ഈ രാജ്യാന്തര സൂചകം അവശ്യ റഫറന്സായിരിക്കുമെന്ന് എന്‍സിടിസി ചെയര്മാന് ചൂണ്ടിക്കാട്ടി. തീവ്രവാദത്തിെൻറ കാരണങ്ങള്‍ പരിശോധിക്കുകയും ഇതിനെ നേരിടുന്നതിന് പ്രായോഗികവും ചിന്താപരവുമായ സമീപനത്തിെൻറ ആവശ്യകതക്ക് ഊന്നല്‍ നല്കു കയും ചെയ്യുന്നതാണ് സമ്മേളനമെന്ന് യു.എന്‍ രക്ഷാസമിതിയിലെ തീവ്രവാദപ്രതിരോധത്തിനായുള്ള എക്സിക്യുട്ടിവ് ഡയറക്ടര്‍ മിഷേല്‍ കോനിന്ക്സ് അഭിപ്രായപ്പെട്ടു.
തീവ്രവാദത്തെ ചെറുക്കുന്നതിന് മികച്ച രീതികള്‍ വികസിപ്പിക്കുന്നതിനും ഫലപ്രദമായ സംവിധാനങ്ങളും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ നടപ്പാക്കുന്നതിനുമായി സര്‍ക്കാറുകളും ഗവേഷണ കേന്ദ്രങ്ങളും വിവിധ സിവില്‍സൊസൈറ്റി സ്ഥാപനങ്ങളും തമ്മില്‍ യഥാര്‍ഥ പങ്കാളിത്തം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മിഡില്‍ഈസ്റ്റില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. അഞ്ചു സെഷനുകളാണ് സമ്മേളനത്തിലുണ്ടായിരുന്നത്. തീവ്രവാദത്തെ ചെ റുക്കുന്നതില് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയത്തിെൻറ പങ്ക്, തീവ്രവാദ പ്രതിഭാസത്തിെൻറ അപക ടസാധ്യത ഘടകങ്ങള്‍ വിലയിരുത്തല്‍, നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം സമ്മേളനത്തിൽ ചര്‍ച്ചയായി. തീവ്രവാദത്തിെൻറ ഘടകങ്ങള്‍, അപകടങ്ങള്‍, ഈ പ്രതിഭാസത്തെ അഭിസംബോധ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.