ദോഹ: ഖത്തർ ചേംബറിൽ രജിസ്റ്റർ ചെയ്ത രാജ്യത്ത് പ്രവർത്ത ിക്കുന്ന മുഴുവൻ കമ്പനികളുടെയും പൂർണ വിവരങ്ങൾ അട ങ്ങിയ വാണിജ്യ, വ്യവസായ ഡയറക്ടറി പുറത്തിറങ്ങി. ഖത്തർ ചേംബ ർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനിയാണ് പ്രകാശനം ചെയ്തത്.
ഇംഗ്ലീഷ്, അറബി ഭാഷകളിലായി കമ്പനികളുടെ ഫോൺ നമ്പർ, ഫാക്സ് നമ്പർ, വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവയാണ് ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡയറക്ടറിയുടെ ഡിജിറ്റൽ പതിപ്പും സ്മാർട്ട് ഫോണുകൾക്കും ടാബ്ലറ്റുകൾക്കും ആവശ്യമായ ആപ്ലിക്കേഷനും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
ഖത്തർ ചേംബറിന് കീഴിെല മുഴുവൻ കമ്പനികളുടെയും ഏറ്റവും പുതിയ വിവരങ്ങളാണ് ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആശയവിനിമയം ശക്തമാകുന്നതിലൂടെ ദീർഘകാലത്തേക്ക് രാജ്യത്തെ വ്യാപാര സാധ്യതകളിൽ ഇതു നിർണായകമാകുമെന്നും ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി പറഞ്ഞു. ഓരോ വർഷവും വളരുന്ന ഖത്തറിെൻറ വാണിജ്യമേഖലയുടെ കൃത്യമായ ചിത്രം ഡയറക്ടറിയിലുണ്ട്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിന് കീഴിെല വിജയകരമായ സാമ്പത്തിക നിലപാടുകളുടെ ബാക്കിപത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്ഷേപകർക്കും വ്യാപാരികൾക്കും ഏറ്റവും സഹായകമാകുന്ന പ്രസിദ്ധീകരണമായിരിക്കും ഡയറക്ടറി. വിവിധ സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രാദേശിക വിപണിയെ സംബന്ധിച്ചുള്ള മാർഗരേഖ ഇതിലൂടെ ലഭിക്കും. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ തവാർ, സെക്കൻഡ് വൈസ് ചെയർമാൻ റാഷിദ് ബിൻ ഹമദ് അൽ അദ്ബ, ഡയറക്ടർ ജനറൽ സാലിഹ് ഹമദ് അൽ ശർഖി, ബോർഡംഗങ്ങൾ, ഹൗകമ ചെയർമാൻ മൻസൂർ അൽ സഅ്ദി അടക്കമുള്ള വ്യക്തികൾ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.