ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് പുറത്തുനിന്ന് ഭക്ഷ ണം കഴിക്കേണ്ടിവരുേമ്പാൾ ഏെറ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദ ഗ്ധർ. മധുരപലഹാരങ്ങളുടെയും പാരമ്പര്യ ഭക്ഷണ വിഭവങ്ങളുടെയും അമിതമായ ഉപഭോഗം നിർബന്ധമായും ഒഴിവാക്കണം. അനാരോഗ്യകരമായ ഭക്ഷണ വിഭവങ്ങളും സോഫ്റ്റ് ഡ്രിങ്കുകളുടെയും അമിതമായ ഉപയോഗവും ഇക്കാലത്ത് ഏറെയാണ്. ഇത് ആരോഗ്യത്തിന് ക്ഷതം വരുത്തും. ദഹനക്കേട്, ചർദി, വയർ സ്തംഭിക്കുക തുടങ്ങി ഗ്യാസ്ട്രിക് സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. ആഘോഷ വേളകളിൽ ഏറ്റവും ഉത്തമം ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നതാണ്. പ്രമേഹം, ഹൃേദ്രാഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
കാർബോഹൈേഡ്രറ്റ്, ഫാറ്റ് അധികമടങ്ങിയ ഭക്ഷണങ്ങൾ, ഉപ്പ് അധികം കൂടിയ വിഭവങ്ങൾ, കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണം. പോഷകാഹാരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കാണിക്കണം. പഴം, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ അധികമായി ഉൾപ്പെടുത്തണം. ഹരീസ്, ഥരീദ്, ബലാലീത്, ലുഖൈമാത് തുടങ്ങിയ പാരമ്പര്യ ഭക്ഷ്യവിഭവങ്ങളുടെ അമിതമായ ഉപഭോഗം പലർക്കും കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം ഉപയോഗിക്കുന്നതിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണ പദാർഥങ്ങൾ തെരഞ്ഞെടുക്കുമ്പോൾ തന്നെ ആരോഗ്യകരമായതിന് മുൻഗണന നൽകണം. ചിക്കൻ പുറത്തെ തൊലി കളഞ്ഞ് ഉപയോഗിക്കണം. ഫാറ്റ് ഒഴിവാക്കണം. ഉപ്പിെൻറ ഉപയോഗം, ൈഫ്ര ചെയ്ത വിഭവങ്ങൾ, സോസ് എന്നിവ കുറക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.