ദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ സാഹചര്യ ങ്ങൾ മികച്ചതാണെന്നും പ്രശംസനീയമാണെന്നും അമേരിക്കൻ സ് ഥാനപതിയും മിഷൻ ചീഫുമായ വില്യം ഗ്രാൻറ്. ലോകത്തെ എല്ലാ രാ ജ്യങ്ങളിലും വിവിധ മേഖലകളിൽ പുരോഗതി അനിവാര്യമാണ്. വിദേശ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ സ്വീകരിച്ച നടപടികൾ ഏറെ വിജയകരമായിരുന്നെന്നും സ്ഥിതിഗതികൾ ഏറെ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾക്കിടയിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം സംവിധാനംതന്നെ ഖത്തർ രൂപവത്കരിച്ചെന്നും വില്യം ഗ്രാൻറ് കൂട്ടിച്ചേർത്തു. മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ രാജ്യവും വ്യത്യസ്തമാണ്. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒന്നിനുപിറകേ നടപടികളും പരിഷ്കാരങ്ങളുമായി ഖത്തർ രംഗത്തിറങ്ങുകയാണ്. ഏറെ സന്തോഷകരമായ അവസ്ഥയാണ് ഇത്. വിദേശികളുടെ തൊഴിൽ, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി, ഖത്തർ ചാരിറ്റി, അന്താരാഷ്ട്ര തൊഴിൽ സംഘടന തുടങ്ങിയ രാജ്യാന്തര സംഘടനകളും ഏജൻസികളും ഖത്തറിൽ പ്രവർത്തിക്കുന്നുണ്ടെന്നും അമേരിക്കൻ സ്ഥാനപതി വിശദീകരിച്ചു. തൊഴിലാളികളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മികച്ച തൊഴിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തൊഴിലാളികളുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഖത്തറും അമേരിക്കയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.