ദോഹ: കുവൈത്ത് എയർലൈനായ ജസീറ എയർവേയ്സ് ദോഹ^കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ 21 വിമാനസർവീസുകൾ നടത്തുന്നു. ഇന്ത ്യയിലേക്കുള്ള യാത്രക്കാർക്ക് കണക്ഷൻ ൈഫ്ലറ്റുകൾ കിട്ടുന്ന തരത്തിൽ ഏറെ ഉപകാരപ്രദമായ രൂപത്തിലാണ് സർവീസുകൾ. എല്ലാവർക്കും സൗകര്യപ്രദമായ സമയങ്ങളിലും ആണിവ. കുവൈത്തിെൻറ മുൻനിര വിമാനകമ്പനിയും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യ ാൻ പറ്റുന്നതുമായ മേഖലാ^അന്തർദേശീയ വിമാനകമ്പനിയാണ് ജസീറ എയർലൈൻ. മിഡിൽ ഇൗസ്റ്റിലെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ യും വിവിധ ജനകീയ വിനോദസഞ്ചാരേകന്ദ്രങ്ങളിലേക്കും സ്ഥലങ്ങളിലേക്കും എത്തിപ്പെടാൻ തരത്തിലുള്ളതാണ് ജസീറയുട െ ദോഹയിൽ നിന്ന് കുവൈത്ത് വഴിയുള്ള വിമാനങ്ങൾ.
മുംബൈ, കൊച്ചി, ലാഹോർ, ഹൈദരാബാദ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് കൂടി പോകാൻ ആഗ്രഹിക്കുന്നവർക്കുകൂടി ഏറെ ഉപകാരപ്രദമാണ് സർവീസുകളെന്ന് എയർലൈൻ വാർത്താകുറിപ്പിൽ അറിയിച്ചു. മിഡിൽ ഇൗസ്റ്റ്, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 28 ജനപ്രിയ കേന്ദ്രങ്ങളിലേക്ക് ജസീറ സർവീസ് നടത്തുന്നുണ്ട്. ബിസിനസ്, വിനോദസഞ്ചാരം, കുടുംബയാത്രകൾ, വീക്ക്എൻറ് യാത്രകൾ എന്നിവക്കൊക്കെ യാത്രക്കാർ ഏെറ തിരഞ്ഞെടുക്കുന്നവയാണിവ. ദോഹ, ബെയ്റൂത്ത്, അമ്മാൻ, കൊച്ചി, മുംബൈ, ഹൈദരാബാദ്, അഹ്മദാബാദ്, ന്യൂ ഡൽഹി, ലാഹോർ, ഇസ്തംബൂൾ, ബോദ്റം, ബകു തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾക്ക് ഏെറ ആവശ്യക്കാരുണ്ട്. എയർബസ് A320, A320 നിയോ എന്നീ വിമാനങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്. രണ്ട് മണിക്കൂർ ആണ് ഏകദേശ ട്രാൻസിറ്റ് സമയം എടുക്കുന്നത്. ഹമദ് ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് ദിനേന മൂന്ന് വിമാനസർവീസുകൾ ആണ് കുവൈത്തിലേക്ക് ഉള്ളത്.
കുവൈത്ത് ഇൻറർനാഷനൽ എയർപോർട്ടിലെ ജസീറ എയർലൈൻസിനുള്ള പ്രത്യേക ടെർമിനൽ ആയ ടെർമിനൽ 5 (T5)ലാണ് വിമാനങ്ങൾ എത്തുക. ഏറെ സൗകര്യപ്രദമായ സേവനങ്ങളാണ് ടെർമിനൽ 5ൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. 12 ചെക് ഇൻ കൗണ്ടറുകൾ ഇവിടെയുണ്ട്. എട്ട് സെൽഫ് ചെക്ക് ഇൻ കിയോസ്കുകൾ ഉണ്ട്. എളുപ്പത്തിലുള്ള പാസ്പോർട്ട്^സെക്യൂരിറ്റി കൺട്രോൾ നടപടിക്രമങ്ങളുമാണ് ഇവിടെയുള്ളത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, റെസ്റ്റോറൻറുകൾ, സൗജന്യ ൈവഫൈ ^ഇൻറർനെറ്റ് സേവനം എന്നിവയും ടി.5 ഗേറ്റുകളിൽ ഉണ്ട്. കുവൈത്ത് വിമാനത്താവളത്തിലെ 176ാം നമ്പറിൽ ആണ് ടെർമിനൽ അഞ്ച് ഉള്ളത്. ഇവിടെ യാത്രക്കാരെ സഹായിക്കുന്നതിനായി മികച്ച സംഘം പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാരുടെ സംശയങ്ങൾ തീർക്കാനും മാർഗനിർദേശങ്ങൾ നൽകാനും അപ്പപ്പോൾ സജ്ജമാണ് ഇവർ.
ടെർമിനൽ അഞ്ചിലൂടെ ആശങ്കകൾ ഇല്ലാതെ തന്നെ കണക്ഷൻ ൈഫറ്റുകൾ കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജസീറയുടെ ബിസിനസ് ക്ലാസിൽ യാത്രക്കാർക്ക് 50 കിലോഗ്രാം ബാഗേജ് അനുവദിക്കുന്നുണ്ട്. ഭക്ഷണവും ടെർമിനൽ അഞ്ചിലെ ഉന്നത സൗകര്യമുള്ള പേൾ ലോഞ്ചിൽ പ്രവേശനവും യാത്രക്കാർക്ക് നൽകും. ഇക്കണോമി ക്ലാസുകാർക്ക് 30 കിലോഗ്രാം ആണ് ബാഗേജ് അനുവദിക്കുന്നത്. മെനുവിൽ ലഭ്യമായ പട്ടികയിൽ നിന്ന് ഇഷ്ടാനുസരണം ഭക്ഷണം തെരഞ്ഞെടുക്കുകയും ചെയ്യാം. 2016 മുതൽ ദോഹയിലേക്ക് സർവീസ് നടത്താനാവുന്നതിലും ഇരുരാജ്യങ്ങളിെലയും യാത്രക്കാർക്ക് സേവനം നൽകാനാവുന്നതിലും ഏെറ സന്തോഷമുണ്ടെന്ന് ജസീറ എയർലൈൻ സി.ഇ.ഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു. സൗകര്യപ്രദമായ വിമാനങ്ങൾ ഉപയോഗിച്ച് 28 പട്ടണങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. സമയകൃത്യത പാലിക്കുന്നതിൽ 90 ശതമാനത്തിൽ അധികമാണ് കഴിഞ്ഞ മേയ് മാസത്തിലെ ജസീറ എയർൈലെൻറ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.