ദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധത്തിെൻറ രണ്ടാം വാ ർഷികത്തോടുബന്ധിച്ച് ഖത്തർ മ്യൂസിയം ഖത്തർ നാഷണൽ കൺവെൻഷൻ സെൻ ററിൽ ചരിത്ര പ്രസിദ്ധമായ ബെർലിൻ മതിലിെൻറ പ്രദർശനം ആരംഭിച്ചു. ഖത്തർ മ്യൂസിയവും ഖത്തർ ഫൗണ്ടേഷനും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിെൻറ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 2017ലെ ഖത്തർ–ജർമൻ സാംസ്കാരിക വർഷത്തോടനുബന്ധിച്ചാണ് ജർമനി ബെർലിൻ മതിലിെൻറ പാളി ഖത്തറിന് സമ്മാനമായി നൽകിയത്.
ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഖത്തറിലെ ജർമൻ അംബാസഡർ ഹാൻസ് ഉദോ മ്യൂസെൽ, ഖത്തർ മ്യൂസിയം ആക്ടിംഗ് സി ഇ ഒ അഹ്മദ് മൂസ അൽ നംല, ഖത്തർ ഫൗണ്ടേഷൻ കമ്മ്യൂണിക്കേഷൻ ഡെവലപ്മെൻറ് അഡ്മിനിസ്േട്രഷൻ, സ്ട്രാറ്റജി എക്സിക്യൂട്ടിവ് ഡയറക്ടർ ഹിഷാം ഇ നൂറിൻ, ഖത്തർ മ്യൂസിയം പബ്ലിക് ആർട്ട് മേധാവി അബ്ദുറഹ്മാൻ അൽ ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു.
മൂന്ന് ദശാബ്ദത്തോളം ജർമനിയെ വിഭജിച്ച ബെർലിൻ മതിൽ പാളിയുടെ പ്രദർശനത്തിന്, ഖത്തറിനെതിരായ ഉപരോധം നിലനിൽക്കെ വലിയ പ്രാധാന്യമുണ്ട്. ചടങ്ങിൽ അഹ്മദ് മൂസ അൽ നംല, ഹിഷാം ഇ നൂറിൻ തുടങ്ങിയവർ സംസാരിച്ചു. പ്രഥമ സ്ട്രീറ്റ് ആർട്ടിസ്റ്റായി വിലയിരുത്തപ്പെടുന്ന ഫ്രഞ്ച് കലാകാരനായ തിയറി നോയിറിെൻറ ചിത്രം ഉൾപ്പെടെ ബെർലിൻ മതിലിെൻറ രണ്ട് പാളികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.