സിറിയയിലെ ദുരിതബാധിതർക്ക് സഹായവുമായി ഖത്തർ

ദോഹ: സിറിയയിലെ ദുരിതബാധിതർക്ക് സഹായവുമായി ഖത്തർ. ഖത്തർ എംബസിയുടെയും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും (ക്യു.ആർ.സി.എസ്) സഹായത്തോടെ 96 ടൺ ഭക്ഷ്യോൽപന്നങ്ങൾ 12 ട്രക്കുകളിലായി ജോർദാൻ വഴി തെക്കൻ സിറിയയിൽ പ്രവേശിച്ചു.

ഈ ഭക്ഷ്യോൽപന്നങ്ങൾ സിറിയയിലെ പ്രാദേശിക ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലെത്തിച്ച് റൊട്ടി ഉത്പാദിപ്പിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുമെന്ന് ക്യു.ആർ.സി.എസ് അറിയിച്ചു.

സിറിയൻ അറബ് റെഡ് ക്രസന്റ് സൊസൈറ്റി പ്രദേശത്തെ ആവശ്യങ്ങൾക്കനുസരിച്ച് ഇത് കൈമാറും. ​ദിവസങ്ങൾക്ക് മുമ്പ്, ഖത്തർ എംബസിയും ക്യു.ആർ.സി.എസും ചേർന്ന് ആദ്യ ബാച്ച് സഹായം സിറിയയിൽ എത്തിച്ചിരുന്നു.

Tags:    
News Summary - Qatar provides aid to victims in Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.