ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം ഉഭയകക്ഷി ചര്‍ച്ചകളുടെ തുടര്‍ച്ചയാകും

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയുമായ  ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ ഇന്ത്യാസന്ദര്‍ശനം ഉഭയകക്ഷി ചര്‍ച്ചകളുടെ തുടര്‍ച്ചയാാകും. അടുത്തമാസം മൂന്നിനാണ് അദ്ദേഹം ഇന്ത്യയിലത്തെുക. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഖത്തര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയുടെ ഭാഗമായാണ് സന്ദര്‍ശനം. ഇന്ത്യയും ഖത്തറും തമമിലുള്ള മൂന്നാമത്തെ ഉന്നത തല ചര്‍ച്ചക്കാണ് ഇതോടെ അരങ്ങൊരുങ്ങൂന്നത്. 2015 മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ത്യ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണില്‍ ഖത്തറിലത്തെി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടര്‍ച്ച നല്‍കി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ശക്തിപ്പെടുത്താനും പാചക വാതകം ഇന്ത്യക്ക് നല്‍കുന്നതില്‍ പുതിയ ഉടമ്പടി പത്രത്തില്‍ ഒപ്പിടുന്നതിനും അന്ന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഖത്തറില്‍ നിന്നും കൂടുതല്‍ പേര്‍ മുന്നോട്ട് വന്ന സാഹചര്യവുമുണ്ട്. ഇന്ത്യയും ഖത്തറും തമ്മില്‍ തുടരുന്ന ചരിത്രപരമായ സൗഹൃദവും വ്യാപാര, വാണിജ്യ സൗഹൃദ ബന്ധം ശക്തമാക്കുന്നതിനും  കൂടുതല്‍ മേഖലകളില്‍ സഹകരണം സ്ഥാപിക്കുന്നതിനും ഖത്തര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴി കാരണമാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ അഭിപ്രായപ്പെട്ടു. 
 
Tags:    
News Summary - Qatar president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.