മധ്യേഷ്യന്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ  പരിഹാരമാണ് വേണ്ടത്-ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: മധ്യേഷ്യയിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമല്ല വേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബൈറൂത്തില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലബനാനുമായി നല്ല ബന്ധമാണ് ഖത്തര്‍ കാത്ത് സൂക്ഷിക്കുന്നത്. ഖത്തരീ പൗരന്‍മാര്‍ക്ക് ലബനാനില്‍ പോകുന്നതിന് പ്രത്യേക വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ളെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ ഏതെങ്കിലും പ്രശ്നം സൈനികമായി പരിഹരിക്കാന്‍ കഴിയുമെന്ന് ഖത്തര്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയ പരിഹാരത്തിന് മുന്‍ഗണന നല്‍കണമെന്ന അഭിപ്രായമാണ് ഖത്തറിന് ഉള്ളതെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സിറിയന്‍ ഭരണകൂടം സ്വന്തം ജനതക്കെതിരെ നടത്തുന്ന മൃഗീയ അതിക്രമം അംഗീകരിക്കാന്‍ കഴിയില്ല. ലബനാനില്‍ പുതിയ ഭരണ കൂടം നിലവില്‍ വന്നതിന് ശേഷം ഏത് രീതിയിലുള്ള സഹായം നല്‍കണമെന്ന കാര്യം ആലോചിക്കുമെന്ന് വിദേശകാര്യ മന്ത്രി ചോദ്യത്തിന് മറുപടിയായി അഭിപ്രായപ്പെട്ടു. വലിയ സ്വീകരണമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിക്ക് ലബനാനില്‍ ബൈറൂത്തില്‍ ലഭിച്ചത്. 
 
Tags:    
News Summary - qatar mintister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.