യുവതിക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനം: മലയാളികള്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റ്  പോലീസ് പിടിയില്‍

ദോഹ: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന് മലയാളി യുവതിയെ പെണ്‍വാണിഭസംഘം ചതിയില്‍പ്പെടുത്തി. 
സംഘത്തിന്‍െറ കെണിയില്‍ നിന്നും രക്ഷപ്പെട്ട യുവതി  പോലീസില്‍ അഭയം തേടി. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ പെണ്‍വാണിഭം നടത്തിയ നാലംഗ സംഘം കുടുങ്ങുകയും ചെയ്തു.  കോട്ടയം സ്വദേശിനിയായ 41 കാരിയാണ് കഴിഞ്ഞ നവംബര്‍ 10 ന് തിരുവനന്തപുരത്തെ ട്രാവല്‍സ് മുഖേനെ  ദോഹയില്‍ എത്തിയത്. ഡെ കെയര്‍ സ്ഥാപനത്തില്‍ ജോലിക്കെന്ന പേരില്‍ ഒരുലക്ഷം രൂപ വാങ്ങിയാണ് തന്നെ ദോഹയില്‍ കൊണ്ടുവന്നതെന്നും ഇവര്‍ പറയുന്നു. 
 എന്നാല്‍ ടൂറിസം വിസയിലാണ് കൊണ്ടുവന്നതെന്നതെന്ന് പിന്നീടാണ് വ്യക്തമായതെന്നും യുവതി കണ്ണീരോടെ പറയുന്നു. നാല് ദിവസമാണ് സംഘത്തിന്‍െറ കെണിയില്‍ കഴിഞ്ഞത്. ലൈംഗിക പീഡനവും കൊടിയ മര്‍ദനവും ഈ ദിവസങ്ങളില്‍ നേരിടേണ്ടി വന്നു. തക്കംകിട്ടിയപ്പോള്‍ വില്ലയില്‍ നിന്ന് ഇറങ്ങിയോടി വഴിയാത്രക്കാരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലത്തെുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. കൊല്ലം സ്വദേശിയായ വ്യക്തിയാണ്  തന്നെ ഒരു വില്ലയിലേക്ക് കൂട്ടിക്കൊണ്ട് വന്ന് മറ്റുള്ളവര്‍ക്ക് ബലപ്രയോഗത്തിലൂടെ ചിലര്‍ക്ക് കാഴ്ച വെച്ചതെന്നും  ‘ഇരയായ’ യുവതി ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവര്‍ നടത്തിയത്. നവംബര്‍ 14 ന് പെണ്‍വാണിഭ സംഘത്തിന്‍െറ പിടിയില്‍നിന്ന് രക്ഷപ്പെട്ട് പോലീസിനെ സമീപിക്കുകയും പോലീസിന്‍െറ ഇടപെടലാണ് തനിക്ക് രക്ഷയായതെന്നും യുവതി പറയുന്നു. തിരുവനന്തപുരം തമ്പാനൂരിലുള്ള ട്രാവല്‍സ് ഏജന്‍റിന്‍െറ വാക്ക് വിശ്വാസിച്ചാണ് താന്‍ ഗള്‍ഫിലേക്ക് വന്നതെന്നും അവര്‍ പറഞ്ഞു. 
ജീവിതദുരിതത്തിലായ ഇവര്‍ക്ക് മലയാളികളായ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഇപ്പോള്‍ ആകെയുള്ള ആശ്രയം. നിരവധി മലയാളി സ്ത്രീകള്‍ പ്രതികളുടെ റാക്കറ്റില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ്  സൂചന.
 
Tags:    
News Summary - qatar crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.