ഷി ​ക്യൂ പു​ര​സ്കാ​ര ച​ട​ങ്ങി​ന്‍റെ വേ​ദി​യാ​യ ദോ​ഹ ഹോ​ളി​ഡേ ഇ​ൻ ബി​സി​ന​സ്​ പാ​ർ​ക്കി​ലെ അ​ൽ മാ​സ ബാ​ൾ റൂം ​അ​വ​സാ​ന ഒ​രു​ക്ക​ത്തി​ൽ 

കാതോർത്ത് ഖത്തർ: ആരാവും ഷി ​ക്യൂ

ദോഹ: തെരഞ്ഞെടുപ്പുകളുടെ നാട്ടിൽനിന്നും വരുന്ന ഇന്ത്യക്കാർക്കിടയിൽ ഒരു പൊതുതെരഞ്ഞെടുപ്പ് പ്രചാരണം പോലെ ആവേശം പടർത്തിയ നാളുകൾക്കൊടുവിൽ 'ഷി ക്യു' വിജയികളെ ഇന്നറിയാം.ഖത്തർ പ്രവാസ ലോകത്തെ ഇളക്കി മറിച്ച ഓൺലൈൻ വോട്ടെടുപ്പ് പ്രചാരണകാമ്പയിനും ഏറെ പുതുമയേറിയതായിരുന്നു.


ഫൈനൽ ലിസ്റ്റിൽ ഇടംനേടിയവർക്കായി വോട്ടു ചോദിച്ചും ഉറപ്പിച്ചും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം സജീവമായതോടെ വോട്ടിങ് പുരോഗമിച്ച അഞ്ചു ദിനങ്ങൾ വീറും വാശിയും പ്രകടമായതായി. 65,000ത്തിലേറെ വോട്ടുകളാണ് ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചവർക്കായി രേഖപ്പെടുത്തിയത്. എട്ട് വിഭാഗങ്ങളിൽ 26 പേരാണ് ഫൈനൽ റൗണ്ടിൽ പൊതു ജനങ്ങൾക്കിടയിലെ വോട്ടിങ്ങിലേക്ക് നീങ്ങിയത്.

അവരിലെ വിജയികളെ ഇന്ന് വൈകുന്നേരം 6.30ന് ഹോളിഡേ ഇൻ ബിസിനസ് പാർക്കിൽ നടക്കുന്ന അവാർഡ് നിശയിൽ പ്രഖ്യാപിക്കും.

'ഷി ക്യൂ'; നാലുപേർക്ക് പ്രത്യേക ആദരവ്

ദോഹ: പ്രഥമ ഗൾഫ് മാധ്യമം ഷി ക്യൂ പുരസ്കാരത്തിന്‍റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രവാസി വനിതകളായ നാലുപേർക്ക് വിധിനിർണയ സമിതിയുടെ പ്രത്യേക പരാമർശം. കാർഷിക വിഭാഗത്തിൽ നീമ സലീം, സാമൂഹിക സേവനത്തിൽ നൂർജഹാൻ ഫൈസൽ, സുമ മഹേഷ് ഗൗഡ, കാർഷിക അനുബന്ധ ഗവേഷണത്തിൽ മികവു തെളിയിച്ച രസ്ന നിഷാദ് എന്നിവരാണ് വിധിനിർണയ സമിതിയുടെ പ്രത്യേക പരാമർശത്തിന് അർഹരായത്. ഖത്തർ ഫൗണ്ടേഷനിൽ സസ്റ്റയ്നബിലിറ്റി ഓഫിസറായ നീമ സലിം മലപ്പുറം കാവുങ്ങൽ സ്വദേശിനിയാണ്. സുസ്ഥിര കാർഷിക പദ്ധതിയിൽ പ്രസക്തമായ സംഭാവനയർപ്പിച്ച ഇവരെ തേടി വിവിധ പുരസ്കാരങ്ങളുമെത്തിയിരുന്നു.


ഈത്തപ്പഴ ഗവേഷണത്തിന് ഖത്തർ സർവകലാശാലയിൽനിന്ന് ഗവേഷണ ബിരുദം നേടിയ രസ്ന നിഷാദ് കോഴിക്കോട് വടകര സ്വദേശിനിയാണ്. സാമൂഹിക സേവനത്തിനാണ് എറണാകുളം സ്വദേശിനിയും ഹമദ് മെഡിക്കൽ കോർപറേഷൻ ജീവനകാരിയുമായ നൂർജഹാനെ പ്രത്യേക പുരസ്കാരത്തിന് ശിപാർശ ചെയ്തത്. 13 വർഷമായി ഖത്തറിലുള്ള ഇവർ വിവിധ ദേശക്കാരായ പ്രവാസികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ ശ്രദ്ധേയയാണ്. വിവിധ പുരസ്കാരങ്ങൾക്കും അർഹയായിരുന്നു.

ബംഗളൂരു സ്വദേശിനിയായ സുമ മഹേഷ് ഗൗഡ സാമൂഹിക സേവനത്തിൽ ശ്രദ്ധേയ സാന്നിധ്യമാണ്. ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസി വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന വ്യക്തികൂടിയാണ് വനിത-ശിശു കൗൺസിലറും ഇന്‍റീരിയർ ഡിസൈനറുമായി പ്രവർത്തിക്കുന്ന സുമ ഗൗഡ.

എട്ട് വിഭാഗങ്ങൾ; 26 ഫൈനലിസ്റ്റ്

1 കാർഷികം: സിമി പോൾ, ഷഹന ഇല്യാസ്, അങ്കിത റായ് ചൗക്സി, ഹഫ്സ യൂനുസ്.

2 -കല-സാഹിത്യം: സ്വപ്ന നമ്പൂതിരി, മല്ലിക ബാബു, ഷീലാ ടോമി.

3 - അധ്യാപനം: ഹമീദ കാദർ, പ്രഭ സജി, ജസീന ഫൈസൽ.

4 - സംരംഭകർ: ഷീല ഫിലിപ്പോസ്, നബീസകുട്ടി അബ്ദുൽ കരിം, വർദ മാമുകോയ.

5 - ആരോഗ്യം: റീന ഫിലിപ്പ്, ഡോ. ബിന്ദു സലിം, ഷൈനി സന്തോഷ്.

6 - സോഷ്യൽ ഇൻഫ്ലുവൻസർ: സ്മിത ദീപു, മഞ്ജു മൃത്യൂഞ്ജയൻ, അൻഷു ജെയ്ൻ.

7 സാമൂഹിക സേവനം: റീന തോമസ്, മിനി സിബി, സൗദ പുതിയകണ്ടിക്കൽ, സകീന കെ.ഇസഡ്.

8 - സ്പോർട്സ്: മേരി അലക്സാണ്ടർ, മെറിന അബ്രഹാം, ശിഖ റാണ.

ഗൾഫ് മാധ്യമം - ഷി ക്യൂ പുരസ്കാര വേദിയായ ഹോളി ഡേ ഇന്നിലേക്കുള്ള വഴി. ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാം

മ​റ്റു​ള്ള​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ക​ട്ടെ

'ഖ​ത്ത​റി​ലെ പ്ര​വാ​സ മേ​ഖ​ല​യി​ൽ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത​ക​ൾ​ക്ക്​ ആ​ദ​ര​മാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മം ന​ൽ​കു​ന്ന ഷി ​ക്യൂ പു​ര​സ്കാ​ര​ത്തി​ന്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. വ​നി​താ ശാ​ക്​​തീ​ക​ര​ണ​ത്തി​ന്​​ പ്രോ​ത്സാ​ഹ​ന​മേ​കു​ന്ന ഈ ​ചു​വ​ടു​വെ​പ്പ്​ ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ്. ഫൈ​ന​ൽ റൗ​ണ്ടി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും വി​ജ​യി​ക​ളെ അ​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്. എ​ന്നാ​ൽ, ഫൈ​ന​ലി​ലേ​ക്ക്​ നാ​മ​നി​ർ​ദേ​ശം ചെ​യ്ത 700 ​േപരും വി​ജ​യി​ക​ൾ ആ​ണെ​ന്ന നി​ല​യി​ൽ അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്നു. വ​നി​ത​ക​ൾ മു​ന്നേ​റ​​ട്ടെ, നാ​രീ ശ​ക്​​തി​യെ​ന്ന്​ ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്ത​ട്ടേ' 

മി​ല​ൻ അ​രു​ൺ (ഷി ​ക്യൂ പു​ര​സ്കാ​രം ​ച​ട​ങ്ങ്​ ര​ക്ഷാ​ധി​കാ​രി; മു​ൻ ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്) 

ചരിത്രത്തിൽ ഇടംപിടിക്കും ഈ പുരസ്കാരം

'ഖത്തറിന്‍റെ ചരിത്രത്തിൽ ഇത്രയേറെ വിശലമായി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി നടത്തപ്പെടുന്ന ആദ്യ പുരസ്കാരമാണ് ഗൾഫ് മാധ്യമം- ഷി ക്യൂ എക്സലൻസ് അവാർഡ്. സാമൂഹിക സേവനം, ആരോഗ്യം, കല -സാഹിത്യം, അധ്യാപനം, കൃഷി, കായികം, സംരംഭകം, സോഷ്യൽ ഇൻഫ്ലുവൻസർ തുടങ്ങി പ്രവാസ സമൂഹത്തിന്‍റെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തിയ ഇന്ത്യൻ വനിതകൾക്ക് ഇത്തരമൊരു അംഗീകാരം നൽകാനുള്ള തീരുമാനം പ്രശംസാവഹം. ഏറ്റവും മികച്ചൊരു ആശയമാണ് മലയാളികൾ മാത്രമല്ല, മറ്റു ഇന്ത്യൻ കമ്യുണിറ്റിയും ഇതര രാജ്യക്കാരും ഷി ക്യൂ പുരസ്കാര വോട്ടിങ്ങിൽ പങ്കാളിയായത് ശ്രദ്ധേയമായിരുന്നു.

പി.എൻ. ബാബുരാജൻ (ഐ.സി.സി പ്രസിഡന്‍റ്) 

നന്മക്കും ഉന്നമനത്തിനും വേണ്ടി

'ഖത്തറിലെ പ്രവാസി കുടുംബിനികൾ കുടുംബ ഉത്തരവാദിത്തങ്ങൾക്കൊപ്പം സമൂഹത്തിന്‍റെ നന്മക്കും ഉന്നമനത്തിനും വേണ്ടി സമയം കണ്ടെത്തുന്നു എന്ന വസ്തുത പ്രകടമാവുന്നതായിരുന്നു ഷി ക്യൂ വിലെ ജൂറി അംഗം എന്നനിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. സംഘാടകരായ ഗൾഫ് മാധ്യമത്തിനും മത്സരാർഥികൾക്കും ആശംസകൾ നേരുന്നതോടൊപ്പം ജാതിമത ചന്തകൾക്കതീതമായി മനുഷ്യസ്നേഹം നിലനിൽക്കുന്ന ഒരു ആദർശസമൂഹത്തിനായി പ്രവർത്തിക്കാൻ സ്ത്രീ സമൂഹം പ്രാപ്തമാണെന്ന് ഈ ചടങ്ങ് വിലയിരുത്തും''

അഡ്വ. നിസാർ കോച്ചേരി 

'ആകാംക്ഷയോടെ ഞാനും'

'പ്രവാസ ലോകം അവനുമാത്രമല്ല, അവൾക്ക് കൂടിയുള്ളതാണ്. ഖത്തറിലെ പ്രവാസ ലോകത്ത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ സൂപ്പർതാരങ്ങളെ അറിയാനും ആദരിക്കാനും ഗൾഫ് മാധ്യമം ഒരുക്കുന്ന ഷി ക്യൂ എക്സ്ലൻസ് അവാർഡിന് എന്‍റെ എല്ലാവിധ ആശംസകളും. ഈ സായാഹ്നത്തിൽ ആഘോഷമാക്കാൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാവും'

-മംമ്ത മോഹൻദാസ് 


Tags:    
News Summary - Qatar Anyone Shi Q.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.