മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഖത്തർ അമീർ -യു.എസ് പ്രസിഡന്റ് ചർച്ച

ദോഹ: പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ -സുരക്ഷാ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ടെലിഫോണിൽ ആശയവിനിമയം നടത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള പ്രാദേശിക-അന്തർദേശീയ ശ്രമങ്ങളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു.

സംഘർഷങ്ങളും അസ്വസ്ഥതകളും ആവസാനിപ്പിക്കാൻ എല്ലാ കക്ഷികളും രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് അമീർ ഊന്നിപ്പറഞ്ഞു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും വിവിധ കക്ഷികൾ തമ്മിലുള്ള ആശയവിനിമയങ്ങൾ ശക്തിപ്പെടുത്തുന്നതിനും പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെയും ഖത്തർ നൽകുന്ന പിന്തുണയെയും യു.എസ് പ്രസിഡന്റ് അഭിനന്ദിച്ചു. ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങളെക്കുറിച്ചും പൊതുവായ താൽപര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

Tags:    
News Summary - Qatar Amir and US President hold talks aimed at restoring peace in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.