ഖത്തര്‍ എയര്‍വേയ്സ് മാച്ച്:  ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ആരംഭിച്ചു

ദോഹ: സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയും സൗദി അറേബ്യന്‍ മുന്‍നിര ക്ളബായ അല്‍ അഹ്ലിയും തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്‍െറ ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഒൗദ്യോഗിക വെബ്സൈറ്റായ www.qfa.qa വഴിയാണ് ടിക്കറ്റ് വില്‍പന നടത്തുന്നത്. ഡിസംബര്‍ 13ന് ഗറാഫയിലെ ഥാനി ബിന്‍ ജാസിം സ്റ്റേഡിയത്തിലാണ് രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം വിരുന്നത്തെുന്നത്. കാറ്റഗറി ഒന്നിലെ ടിക്കറ്റുകള്‍ക്ക് 200 റിയാലും രണ്ടിലെ ടിക്കറ്റുകള്‍ക്ക് 100 റിയാലുമാണ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2022 ലോകകപ്പ് ഫുട്ബോളിന്‍െറ മുഖ്യ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്തര്‍ സ്റ്റാര്‍സ് ലീഗ്, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളാണ് ബാഴ്സലോണ-അഹ്ലി പോരാട്ടത്തിന്‍െറ സംഘാടകരിലുള്‍പ്പെട്ടിരിക്കുന്നത്. 
ടിക്കറ്റ് വില്‍പനയുടെ രണ്ടാം ഘട്ടം വെബ്സൈറ്റിലൂടെ ഉടന്‍ ആരഭിക്കുമെന്നും വി.ഐ.പി ടിക്കറ്റുകള്‍ കൂടി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. 
കൂടാതെ ടിക്കറ്റുകള്‍ പ്രാദേശിക മാളുകളില്‍ കൂടി വിതരണം ചെയ്യപ്പെടുമെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത മാസം ആദ്യം അസോസിയേഷന്‍ സോഷ്യല്‍ മീഡിയ വഴി അറിയിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. 
സൗദി ഒന്നാം ഡിവിഷന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ സീസണിലെ ഒന്നാം സ്ഥാനക്കാരാണ് അല്‍ അഹ്ലി ക്ളബ്. കൂടാതെ സൗദി സൂപ്പര്‍ കപ്പിലും കിങ്സ് കപ്പിലും ജേതാക്കളും കൂടിയാണ് അല്‍ അഹ്ലി.  പോയ വര്‍ഷത്തെ ലാലിഗക്ക് പുറമേ, കോപ ഡില്‍ റേ, ഫിഫ ലോക ക്ളബ് ലോകകപ്പ് എന്നിവയിലും ജേതാക്കളായിരുന്നു ബാഴ്സ.
Tags:    
News Summary - qatar airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.