ദോഹ: ആങ്കർ കമ്പനിയുടെ നിശ്ചിത മോഡൽ പവർ ബാങ്കുകൾ വിമാനങ്ങളിൽ നിരോധിച്ച് ഖത്തർ എയർവേസ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. കാബിൻ -ചെക്ക് ഇൻ ബാഗേജുകളിലൊന്നും പവർ ബാങ്ക് അനുവദിക്കില്ല. ഓവർ ഹീറ്റിങ്, തീപിടിത്ത സാധ്യത തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് ഈ വർഷം ജൂണിൽ വിപണിയിൽനിന്ന് പിൻവലിച്ച A1647, A1652, A1681, A1689, A1257, പവർ കോർ 10,000, കഴിഞ്ഞ വർഷം ഒക്ടോബറിൽ പിൻവലിച്ച A1642, A1647, A1652 പവർ ബാങ്കുകളാണ് ഖത്തർ എയർവേസ് നിരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ എയർവേസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യാത്രക്കു മുമ്പ് ഈയിനത്തിൽപ്പെട്ട പവർ ബാങ്കുകൾ കൈവശമില്ലെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് വിമാനക്കമ്പനി ആവശ്യപ്പെട്ടു. ഖത്തർ എയർവേസ് മാത്രമല്ല, ലോകത്തെ മറ്റ് എയർലൈനുകൾ മിക്കതും വിമാനങ്ങളിലെ പവർ ബാങ്ക് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പവർ ബാങ്കുകളിലെ ലിഥിയം അയൺ ബാറ്ററികൾ ഉയർത്തുന്ന സുരക്ഷ ആശങ്കയാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.