ദോഹ: 2016 ലെ ‘സംസ്കൃതി - സി വി ശ്രീരാമന്‍’ സാഹിത്യ പുരസ്കാരം’ സബീന എം. സാലിക്ക്. ‘മയില്‍ച്ചിറകുള്ള മാലാഖ അഥവാ മലക് താവൂസ്’ എന്ന ചെറുകഥ ആണ് അവാര്‍ഡിന് അര്‍ഹമായത്. ആലുവ സദേശിനിയായ സബീന ഇപ്പോള്‍ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ഫാര്‍മസിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു. ജി. സി. സി. രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ മുമ്പ ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഖത്തര്‍, യു എ ഇ, സൗദി, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങളില്‍ നിന്നുമായി 60 കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്. എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ്, നടന്നും എഴുത്തുകാരനമായ വി. കെ. ശ്രീരാമന്‍, കവിയും ഗാനരചയിതാവുമായ റഫീക് അഹമദ്,എഴുത്തുകാരന്‍ കെ. എ. മോഹന്‍ദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
അരലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരം. നവംബര്‍ 17 ന് വൈകിട്ട് ഏഴിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ പരിപാടിയില്‍ ജൂറി അധ്യക്ഷ ഡോ. ഖദീജ മുംതാസ് അവാര്‍ഡ് ദാനം നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ പുരസ്കാര സമിതി കണ്‍വീനര്‍ ഇ എം സുധീര്‍, സംസ്കൃതി പ്രസിഡന്‍റ്, എ കെ ജലീല്‍, ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന്‍ , വൈസ് പ്രസിഡന്‍റ് സന്തോഷ് തൂണേരി, സെകട്ടറി ഗോപാലകൃഷ്ണന്‍ അരിച്ചാലില്‍, മുന്‍ ജനറല്‍ സെക്രട്ടറിമാരായ സമീര്‍ സിദ്ദിഖ്, പി എന്‍. ബാബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബാഗ്ദാദിലെ പനിനീര്‍പ്പൂക്കള്‍, വാക്കിനുള്ളിലെ ദൈവം എന്നീ കവിതാ സമാഹാരങ്ങളും കന്യാവിനോദം എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാഗ്ദാദിലെ പനിനീര്‍പ്പൂക്കള്‍, വാക്കിനുള്ളിലെ ദൈവം എന്നീ കവിതാ സമാഹാരങ്ങളും കന്യാവിനോദം എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹ്യ കലാവേദി, സൗഹൃദം.കോം, നവോദയ തുടങ്ങിയ കവിതാ പുരസ്ക്കാരങ്ങളും, റിയ - നെസ്റ്റോ കഥാ പുരസ്ക്കാരവും, കേളി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2016 ലെ പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് കന്യാവിനോദത്തിനു ലഭിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.