ഐ.സി.എഫ് ഉമ്മുസലാൽ സെക്ടർ കമ്മിറ്റി സംഘടിപ്പിച്ച
സ്നേഹകേരളം പ്രവാസത്തിന്റെ കരുതൽ ചർച്ച ഷഫീഖ്
അറക്കൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വിദ്വേഷത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ മനുഷ്യർ പരസ്പരം അടുത്തറിയാൻ അവസരം നൽകുന്ന പൊതു ഇടങ്ങളിലെ കൂടിച്ചേരലുകൾ ബോധപൂർവം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് ഐ.സി.എഫ് ചർച്ചാസംഗമം അഭിപ്രായപ്പെട്ടു.
‘സ്നേഹ കേരളം പ്രവാസത്തിന്റെ കരുതൽ’കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് ഉമ്മുസലാൽ സെക്ടർ കമ്മിറ്റി സംഘടിപ്പിച്ച ‘ചായ ചർച്ച’ഖത്തർ മീഡിയ ഫോറം ട്രഷറർ ഷഫീഖ് അറക്കൽ ഉദ്ഘാടനം ചെയ്തു. ഇ.എ. നാസർ (കെ.എം.സി.സി), സുഹാസ് പാറക്കണ്ടി (സംസ്കൃതി), അജറ്റ് എബ്രഹാം തോമസ് (ഇൻകാസ്), നംഷീർ ബഡേരി (ഖത്തർ മലയാളീസ് ഗ്രൂപ്), ഷഫീൻ വാടാനപ്പള്ളി (മാപ്പിള കലാ അക്കാദമി), മുബാറക്, ഷുക്കൂർ, മുഹമ്മദ് മഅറൂഫ് (ആർ.എസ്.സി) തുടങ്ങിയവർ സംസാരിച്ചു. ഐ.സി.എഫ് നോർത്ത് സെൻട്രൽ ഓർഗനൈസിങ് സെക്രട്ടറി സുഹൈൽ കുറ്റ്യാടി മോഡറേറ്ററായിരുന്നു.
ഷൗക്കത്ത് സഖാഫി, മുജീബ് സഖാഫി, മുസ്തഫ സഖാഫി എന്നിവർ സംബന്ധിച്ചു. നജീബ് കാളച്ചാൽ സ്വാഗതവും മുസ്തഫ നരിപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.