ദോഹ: 2019ലെ ശൈത്യകാല പരിശീലന ക്യാമ്പിനായി ഫ്രഞ്ച് അതികായരായ പാരിസ് സെയിൻറ് ജെർമെ യ്ൻ (പി എസ് ജി) ദോഹയിലെത്തി. ആസ്പയർ സോൺ ഫൗണ്ടേഷനിലാണ് പി എസ് ജിയുടെ നാല് ദിവസം നീ ണ്ടുനിൽക്കുന്ന പരിശീലനം നടക്കുന്നത്.
സ്റ്റാർ പ്ലെയർ നെയ്മർ ജൂനിയർ, കിലിയൻ എം ബാപ്പെ, എഡിൻസൺ കവാനി തുടങ്ങിയ വമ്പൻ താരനിരയെല്ലാം പി എസ് ജിയുടെ ഖത്തർ വിൻറർടൂർ 2019െൻറ ഭാഗമായി ഖത്തറിലെത്തിയിട്ടുണ്ട്.2022 ലോകകപ്പ് അത്ഭുതമാകുമെന്നും മികച്ച സൗകര്യങ്ങളാണ് ഖത് തറിലെങ്ങുമുള്ളതെന്നും ആസ്പെയറിലെ പരിശീലനം തങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നും താരങ്ങൾ വാർത്താസമ്മേളനത്തിൽ പ റഞ്ഞു. പി എസ് ജിയുടെ ഖത്തറിലെ ആരാധകർക്കും താരങ്ങളുടെ ഫാൻസിനും ഇഷ്ടതാരങ്ങളെ നേരിൽ കാണാനും ഫോട്ടോ പകർത്താനുമുള്ള സുവർണാവസരമാണ് വന്നെത്തിയിട്ടുള്ളത്.
പരിശീലനം കാണാം; സൗജന്യമായി ഈ വർഷത്തെ ഖത്തർ ടൂറിെൻറ ഭാഗമായി രാജ്യത്തെ പി എസ് ജി ആരാധകർക്ക് ടീമിെൻറ പരിശീലനം നേരിട്ട് കാണുന്നതിനും ആസ്വദിക്കുന്നതിനുമുള്ള സുവർണാവസരം സ്പോൺസർമാർ ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മുതൽ ഏഴ് വരെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ടീമിെൻറ പരിശീലനം. വൈകിട്ട് അഞ്ച് മുതൽ സ്റ്റേഡിയത്തിെൻറ കവാടങ്ങൾ കാണികൾക്കായി തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമായിരിക്കും. പരിശീലനം നേരിൽ കാണുന്നതിന് കാണികളെ ക്ഷണിച്ച് കൊണ്ടുള്ള പി എസ് ജിയുടെ െപ്രാമോഷൻ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
ആയിരക്കണക്കിനാരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം നടക്കാനിരിക്കുന്ന പ്രധാന മത്സരങ്ങൾക്കുള്ള ടീമിെൻറ പരിശീലനക്കളരിയാണ് ഖത്തറെന്നും സീസൺ ആരംഭിച്ചത് മുതൽ ടീം മികച്ച ഫോമിലാണെന്നും പുതുവർഷത്തിലും ടീമിെൻറയും സ്റ്റാഫിെൻറയും ഒത്തുചേരലിലൂടെ കൂടുതൽ ശക്തിയാർജിക്കുകയാണ് ലക്ഷ്യമെന്നും ടീം സി ഇ ഒയും ചെയർമാനുമായ നാസർ അൽ ഖുലൈഫി പറഞ്ഞു. നാല് വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിലേക്ക് പി എസ് ജി ടീമംഗങ്ങൾ എത്തും.
ലോകകപ്പ് തയ്യാറെടുപ്പുകൾ വളരെ വേഗത്തിലാണ് മുന്നേറുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, അന്താരാഷ്ട്ര കായികഭൂപടത്തിൽ ആസ്പയർ സോണിെൻറ പ്രാധാന്യം നാൾക്കുനാൾ വർധിച്ചുവരികയാണെന്നും ഇതിനകം തന്നെ നിരവധി രാജ്യാന്തര ടീമുകളുടെ ഇഷ്ട പരിശീലന വേദിയായി ആസ്പയർ മാറിക്കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി. ഖത്തറിൽ കായിക മേഖലയുടെയും ടൂറിസത്തിെൻറയും പ്രചരണവും വളർച്ചയും ലക്ഷ്യമിട്ട് പി എസ് ജിയും ഖത്തർ നാഷണൽ ടൂറിസം കൗൺസിലും തമ്മിൽ 2012 മുതൽ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. പി എസ് ജിയുടെ ടീമുകൾക്കായി ടൂറിസം കൗൺസിൽ വിവിധ ടൂറുകൾ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
ഖത്തർ ഫൗണ്ടേഷൻ സന്ദർശിച്ചു
ശൈത്യകാല പരിശീലനത്തിനായി ഖത്തറിലെത്തിയ പി എസ് ജി ടീമംഗങ്ങളും ഒഫീഷ്യലുമാരും ഖത്തർ ഫൗണ്ടേഷൻ സന്ദർശിച്ചു. എജ്യുക്കേഷൻ സിറ്റിയിൽ ഖത്തർ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് വിഭാഗം പ്രസിഡൻറ് മഷയ്ൽ അൽ നുഐമി ടീമംഗങ്ങളെയും സ്റ്റാഫിനെയും സ്വീകരിച്ചു. പരിശീലകൻ തോമസ് തുചേൽ, അസി. സ്പോർട്ടിംഗ് ഡയറക്ടർ മാക്സ്വെൽ, താരങ്ങളായ ജൂലിയൻ ഡ്രാക്സ്ലർ, ജുവാൻ ബെർനാറ്റ് വെലസ്കോ, ലേയ്വിലൻ കുർസാവ, മൗസ ദീയോബി, സോകി, കോളിൻ ദാഗ്ബ തുടങ്ങിയവരാണ് ഖത്തർ ഫൗണ്ടേഷനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.