അബു സംറ  ചെക്ക് പോസ്റ്റില്‍ പാസ്പോര്‍ട്ട് കൗണ്ടറുകളുടെ എണ്ണം  40 ആക്കി

ദോഹ: ഖത്തര്‍-സൗദി അതിര്‍ത്തിയായ അബു സംറ  ചെക്ക് പോസ്റ്റില്‍ പാസ്പോര്‍ട്ട് കൗണ്ടറുകളുടെ എണ്ണം  40 ആക്കിയതായി ആഭ്യന്തര മന്ത്രാലയം ബോര്‍ഡേഴ്സ് ആന്‍ഡ് എക്സ്പ്രാട്രിയേറ്റ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് ബോര്‍ഡേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി അറിയിച്ചു. പോലീസ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതില്‍ 20 കൗണ്ടറുകള്‍ വീതം എന്‍ട്രിക്കും എക്സിറ്റിനുമായാണന്നും  പറയുന്നു. രണ്ട് രാഷ്ട്രങ്ങളില്‍ നിന്ന് യാത്രക്കാരും സാധനങ്ങള്‍ കൊണ്ടുവരുന്നവരുടെയും എണ്ണം വര്‍ധിച്ചതോടെയാണ് പാസ്പോര്‍ട്ട് കൗണ്ടറുകളുടെ  എണ്ണവും കൂട്ടിയത്.  ഇതിനൊപ്പം നഗരവികസത്തിന്‍െറ അനുബന്ധം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  പൊതു ഗതാഗത വാഹനങ്ങള്‍ക്കു മാത്രമായി ആറു കൗണ്ടറുകള്‍ മാറ്റി വെച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ബോര്‍ഡേഴ്സ് ആന്‍ഡ് എക്സ്പ്രാട്രിയേറ്റ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് ബോര്‍ഡേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി അറിയിച്ചു.
Tags:    
News Summary - Passport Counder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.