ദോഹയിലെ ഇമാം അബ്ദുൽ വഹാബ് ഗ്രാൻഡ് മസ്ജിദ്
ദോഹ: ശൈത്യകാല ആഘോഷങ്ങൾക്കും ഉത്സവ മേളകൾക്കും കൊടിയിറങ്ങി ഖത്തർ ഉൾപ്പെടെ പ്രവാസ ലോകത്തെ വിശ്വാസികൾ റമദാനിന്റെ വിശുദ്ധ നാളുകളിലേക്ക്. നാട്ടിൽ ചൊവ്വാഴ്ചയോടെയാണ് നോമ്പിന് തുടക്കമെങ്കിലും ഖത്തറിലെ പ്രവാസികൾ ഒരു ദിവസം മുമ്പേ റമദാനിലേക്ക് പ്രവേശിക്കുകയാണ്.
ഞായറാഴ്ച ശഅബാൻ 29 തികഞ്ഞതിനുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്രപ്പിറവി നിരീക്ഷിക്കാൻ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി കമ്മിറ്റി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. രാജ്യത്തു തന്നെ മാസപ്പിറവി ദൃശ്യമായതായി ഔഖാഫ് അറിയിച്ചു.
റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്. 2150ലേറെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിനും ഇഫ്താറിനും നേരത്തേ തന്നെ സൗകര്യമൊരുക്കി. ഞായറാഴ്ച തറാവീഹ് നമസ്കാരവും ആരംഭിച്ചു. ഔഖാഫിനു കീഴിൽ 20 ഇഫ്താർ ടെന്റുകളും അഞ്ചിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണ കേന്ദ്രങ്ങളും സജ്ജമാണ്. ദിവസേന 24,000ത്തോളം പേർക്കാണ് നോമ്പുതുറ സൗകര്യമൊരുക്കുന്നത്. പ്രാർഥനകൾക്കും പ്രഭാഷണങ്ങൾക്കുമൊപ്പം വിവിധ പരിപാടികളും റമദാനിന്റെ ഭാഗമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.