ദോഹ: ദോഹ മെട്രോയുടെ ഫീഡർ സർവിസായ മെട്രോ ലിങ്ക് പുതിയ സർവിസ് പ്രഖ്യാപിച്ചു. റാസ് ബു ഫന്താസ് സ്റ്റേഷനിൽനിന്നും ബർവ വില്ലേജ്, മദീനത്ന മേഖലകളിലേക്കുള്ള എം 129 എന്ന പുതിയ സർവിസാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ ഈ റൂട്ടിൽ ബസ് സർവിസ് ആരംഭിക്കുമെന്ന് ദോഹ മെട്രോ അറിയിപ്പിൽ വ്യക്തമാക്കി. മേഖലയിലെ താമസകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാവും ഈ റൂട്ടിന്റെ സർവിസ്. റാബ് ബു ഫന്തസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ബസിന് ഏഴ് സ്റ്റേഷനുകളാണുള്ളത്.
ഇവ ചുറ്റി ബസ് മെട്രോയിൽതന്നെ തിരിച്ചെത്തുന്ന രൂപത്തിലാണ് സർവിസ്. ദോഹ മെട്രോ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനുള്ള സൗജന്യ ബസ് സർവിസാണ് മെട്രോ ലിങ്ക്. കർവ ജേണി ആപ്ലിക്കേഷൻ ഉപയോഗിച്ച് ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് സൗജന്യയാത്ര ഉപയോഗപ്പെടുത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.