നിയാർക് ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം
റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഐ.സി.ബി.എഫ് മെഡിക്കൽ ക്യാമ്പ് ഹെഡ് മിനി സിബി എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദോഹ: നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്) ഖത്തർ ചാപ്റ്റർ ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബത്തിനുമായി നഴ്ചർ ആൻഡ് ഹീൽ എന്ന പേരിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് റിയാദ മെഡിക്കൽ സെന്ററിൽ ജനുവരി 23ന് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതൽ 11 മണി വരെ നടക്കും.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ബി.എഫിന്റെ അംഗീകാരത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഖത്തറിലെ സംഘടനയാണ് നിയാർക്ക്. റിയാദ മെഡിക്കൽ സെന്റർ, യൂണിക് (യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ -ഖത്തർ), റേഡിയോ മലയാളം 98.6 എഫ്.എം, ബെർലിൻ ഫാസ്നേഴ്സ്, എം.ആർ.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം റേഡിയോ മലയാളം 98.6 എഫ്.എം സി.ഇ.ഒ അൻവർ ഹുസൈൻ, ഐ.സി.ബി.എഫ് മെഡിക്കൽ ക്യാമ്പ് ഹെഡ് മിനി സിബി എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടിയിൽ നിയാർക്ക് ഖത്തർ ചാപ്റ്റർ ചെയർമാൻ ഷാനഹാസ് എടോടി റിയാദ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ അൽത്താഫ്, ജനറൽ സെക്രട്ടറി ജാഫർ മുനാഫർ, മുസ്തഫ ഈണം, കെ.വി. റാസിക്, നൗഫൽ അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.