???????? ??????? ????????????????????? ?????????????

ആവേശത്തേരിൽ​ ദേശീയദിനാഘോഷം

പ്ര​തി​കൂ​ല ​കാ​ലാ​വ​സ്ഥ​യി​ലും ആ​യി​ര​ങ്ങ​ൾ
ദോ​ഹ: ആ​വേ​ശ​ത്തി​ര​ത​ല്ല​ലി​ൽ നാ​ടി​​െൻറ ദേ​ശീ​യ​ദി​നാ​ഘോ​ഷം കൊ​ണ്ടാ​ടി. പ്ര​തി​കൂ​ല​കാ​ലാ​വ​സ്ഥ​യി​ലും കോ​ർ​ണി​ഷി​ൽ രാ​വി​ലെ ന​ട​ന്ന ദേ​ശീ​യ​ദി​ന​പ​രേ​ഡി​ൽ ആ​യി​ര​ങ്ങ​ളാ​ണ്​​ പ​​ങ്കെ​ടു​ത്ത​ത്. ​സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളും ദേ​ശീ​യ​ദി​നാ​ഘോ​ഷം കെ​​​ങ്കേ​മ​മാ​ക്കി. കോ​ർ​ണി​ഷി​ൽ ന​ട​ന്ന പ​രേ​ഡി​ൽ ആം​ഡ് ഫോ​ഴ്സ്, ഐ.​എ​സ്.​എ​ഫ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, അ​മീ​രി ഗാ​ര്‍ഡ് തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ന്നു. സൈ​നി​ക ആ​യു​ധ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​മ്പ​മാ​ർ​ന്ന എ​യ​ർ​ഷോ​ക​ളും ന​ട​ന്നു. ബു​ധ​നാ​ഴ്​​ച​യും വ്യാ​​ഴാ​ഴ്​​ച​യും ​പൊ​തു​അ​വ​ധി ​പ്ര​ഖ്യാ​പി​ച്ച​ത്​ ആ​ഘോ​ഷ​ത്തി​ന്​ ഇ​ര​ട്ടി മ​ധു​രം ന​ൽ​കി. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ വാ​രാ​ന്ത്യ അ​വ​ധി കൂ​ടി ആ​കു​േ​മ്പാ​ൾ ജീ​വ​ന​ക്കാ​ര്‍ക്ക് 22ന് ​ഞാ​യ​റാ​ഴ്ച ജോ​ലി​യി​ൽ ​പ്ര​വേ​ശി​ച്ചാ​ൽ മ​തി​യാ​കും.

കോർണിഷിൽ ദേശീയദിനപരേഡിനോടനുബന്ധിച്ച്​ നടന്ന എയർഷോ


‘ശ്രേ​ഷ്ഠ​ത​യി​ലേ​ക്കു​ള്ള വ​ഴി ക​ഠി​ന​മാ​ണ്’ അ​ഥ​വാ ‘അ​ൽ മ​ആ​ലീ കാ​യിദ...’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ്​ ഇ​ത്ത​വ​ണ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ. ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നേ​ര​ത്തേ​ത​ന്നെ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ങ്ങി​യി​രു​ന്നു. ദേ​ശീ​യ​പ​താ​ക​ക​ൾ ഉ​യ​ർ​ത്തി​യും തോ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി​യു​മാ​ണ്​ മ​ല​യാ​ളി​ക​ളു​ടെ​യ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ൾ ദേ​ശീ​യ​ദി​ന​ത്തെ വ​ര​േ​വ​റ്റ​ത്. ഹോ​ട്ട​ലു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളും യാ​ത്ര​ക്കാ​ർ​ക്കാ​യി പാ​യ​സ​മ​ട​ക്ക​മു​ള്ള മ​ധു​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.
പ്ര​വാ​സി സ​മൂ​ഹ​വു​മാ​യും ക​മ്പ​നി​ക​ളും സ്കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. വ​ക്റ സ്പോ​ര്‍ട്സ് ക്ല​ബ്, ബ​ര്‍വ അ​ല്‍ ബ​റാ​ഹ, ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ലെ ഏ​ഷ്യ​ന്‍ അ​ക്ക​മ​ഡേ​ഷ​ന്‍ സി​റ്റി, ഏ​ഷ്യ​ന്‍ ടൗ​ണ്‍, ദോ​ഹ സ്​​റ്റേ​ഡി​യം, ശ്രീ​ല​ങ്ക​ന്‍ സ്കൂ​ള്‍ ദോ​ഹ, ബ​ര്‍വ വി​ല്ലേ​ജ്, ഷ​ഹാ​നി​യ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ, ലു​സൈ​ല്‍ സ്പോ​ര്‍ട്സ് കോം​പ്ല​ക്സ്, അ​ല്‍ഖോ​ര്‍ ബ​ര്‍വ വ​ര്‍ക്കേ​ഴ്സ് റി​ക്രി​യേ​ഷ​ന്‍ കോം​പ്ല​ക്സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി​യ​ത്. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദോ​ഹ മെ​ട്രോ പ്ര​വ​ര്‍ത്ത​ന സ​മ​യം ദീ​ര്‍ഘി​പ്പി​ച്ച​തും ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​യി. ഡി​സം​ബ​ർ 21 വ​രെ രാ​വി​ലെ ആ​റു മു​ത​ല്‍ പു​ല​ര്‍ച്ച ഒ​ന്നു വ​രെ​യാ​ണ് മെ​ട്രോ സ​ർ​വി​സു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​ക്ക് ര​ണ്ടി​ന് തു​ട​ങ്ങി പു​ല​ര്‍ച്ച ഒ​ന്നു​വ​രെ​യു​ണ്ടാ​കും. താ​ൽ​ക്കാ​ലി​ക ആ​ഘോ​ഷ ന​ഗ​രി​യാ​യ അ​ൽ​സ​ദ്ദി​ലെ ദ​ർ​ബു​സ്സാ​ഇ​യി​യി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക മെ​ട്രോ ലി​ങ്ക് സ​ര്‍വി​സു​ക​ളും ഉ​ണ്ട്. ഗോ​ള്‍ഡ് ​​ലെ​യി​നി​ലെ ജു​വാ​ന്‍ സ്​​റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് 20ാം തീ​യ​തി വ​രെ ദ​ർ​ബു​സാ​ഇ​യി​യി​ലേ​ക്ക് മെ​ട്രോ ലി​ങ്ക് ഉ​ള്ള​ത്. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും വൈ​കീ​ട്ട് മൂ​ന്ന​ര മു​ത​ല്‍ രാ​ത്രി 10വ​രെ​യു​മാ​ണ് ഇ​തു​ ല​ഭ്യ​മാ​വു​ക.

ദേ​ശീ​യ​പ​രേ​ഡ്​ കാ​ണാ​നെ​ത്തി​യ കു​ട്ടി ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൻെ​റ മു​ദ്രാ​വാ​ക്യ​മാ​യ ‘അ​ൽ മ​ആ​ലീ കാ​യിദ...’ (ശ്രേ​ഷ്​​ഠ​ത​യി​ലേ​ക്കു​ള്ള വ​ഴി ക​ഠി​ന​മാ​ണ്)​ എ​ന്ന ബോ​ർ​ഡു​മാ​യി
സാക്ഷ്യം വഹിച്ച്​ അമീർ
ദോഹ: ദേശീയ ദിന പരേഡിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി സാക്ഷ്യം വഹിച്ചു.പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആൽഥാനിയും ദേശീയ ദിന പരേഡിന് സാക്ഷ്യം വഹിക്കാനെത്തി.ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ ആൽഥാനി, അമീറിന്റെ പേഴ്‌സണല്‍ റപ്രസന്ററ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ ആൽഥാനി തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും മന്ത്രിമാരും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.
ദേശീയ ദിന പ​രേ​ഡി​ൽ അണിനിരന്ന സൈ​ന്യ​ത്തി​ലെ കു​തി​ര​ക​ൾ


ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്‌ദ് ആല്‍ മഹമ്മൂദ്, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, യു എസ് എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ കമാന്റ് ലഫ്റ്റനന്റ് ജനറല്‍ ജോസഫ് ഗസ്റ്റല്ല തുടങ്ങിയ അതിഥികളും പരേഡ് കാണാനെത്തിയിരുന്നു.
മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.

ദേശീയ ദിന പ​രേ​ഡി​ൽ അണിനിരന്ന വ​നി​താ​സൈ​നി​ക​ർ

Tags:    
News Summary - national day-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.