ദോഹ: 2016ലെ ഒപെകിന്‍െറ നേതൃസ്ഥാനം വഹിച്ച ഖത്തര്‍ ഊര്‍ജ്ജ വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദയെ ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ്) ആദരിച്ചു. അബൂദബിയില്‍ നടന്ന ഒപെകിന്‍െറ യോഗത്തിലാണ് സാലിഹ് അല്‍ സാദയെ ആദരിച്ചത്. കഴിഞ്ഞ വര്‍ഷം ഒപെക് അധ്യക്ഷസ്ഥാനം അലങ്കരിച്ച ഖത്തറിന്‍െറ നിര്‍ണായകമായ ചുവടുവെപ്പുകള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഒപെകിന്‍െറ അംഗീകാരം. മറ്റു പല നിര്‍ണായക തീരുമാനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതും ഖത്തറായിരുന്നു. എണ്ണ ഉല്‍പാദനം കുറക്കുന്നതിന് അംഗരാജ്യങ്ങളെയും ഒപെകിന് പുറത്തുള്ളവരെയും ചേര്‍ത്ത് നിര്‍ത്തി ഉല്‍പാദനം കുറക്കുകയെന്ന കരാറിന്‍െറ വിജയം അതില്‍ പ്രധാനപ്പെട്ട ചുവടുവെപ്പാണ്.
അതേസമയം, സൗദി ഊര്‍ജ്ജ, വ്യവസായ ധാതുവിഭവ വകുപ്പ് മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹായിരിക്കും വരും വര്‍ഷത്തില്‍ ഒപെകിനെ നയിക്കുക. സാലിഹ് അല്‍ സാദക്കുള്ള ഉപഹാരം നിയുക്ത പ്രസിഡന്‍റ് ഖാലിദ് അല്‍ ഫാലിഹ് നിര്‍വഹിച്ചു. വിവിധ വെല്ലുവിളികള്‍ തരണം ചെയ്ത് കാലയളവ് പൂര്‍ത്തിയാക്കിയ ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദയുടെ നേതൃപാടവത്തെ ചടങ്ങില്‍ നിയുക്ത പ്രസിഡന്‍റ് അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.