ഇൻഡോ-അറബ് ഫ്രണ്ട്ഷിപ് സെന്റർ ഇന്ത്യ കോഓഡിനേറ്റർ മുഹമ്മദ് മാഹീന് ജി.ഐ.എഫ്.എയുടെ പുരസ്കാരം ഖത്തറിൽ നടന്ന ചടങ്ങിൽ അൽ റഈസ് ഗ്രൂപ്പ് ചെയർമാൻ അഹ്മദ് അൽ റഈസ് നൽകി ആദരിക്കുന്നു
ദോഹ: ഇൻഡോ -അറബ് ഫ്രണ്ട്ഷിപ് സെന്റർ ഇന്ത്യ കോഓഡിനേറ്ററും കേരള പ്രവാസി ലീഗ് തിരുവനന്തപുരം ജില്ല സെക്രട്ടറിയും കലാപ്രേമി ഗ്രൂപ്പിന്റെ ചെയർമാനുമായ എം. മുഹമ്മദ് മാഹീന് ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസോസിയേഷന്റെ സേവന പുരസ്കാരം ദോഹയിൽ നടന്ന ചടങ്ങിൽ സംരംഭകനും അൽ റഈസ് ഗ്രൂപ് ചെയർമാനുമായ അഹ്മദ് അൽ റഈസ് സമ്മാനിച്ചു. മീഡിയ പ്ലസ് ചെയർമാൻ ഡോ. അമാനുള്ള വടക്കാങ്കര അധ്യക്ഷത വഹിച്ചു. ഡോ. ഷീല ഫിലിപ്പ്, ഫൗസിയ അക്ബർ, ജോബി കെ. ജോൺ, ജോസ് ഫിലിപ്പ്, മുഹമ്മദ് നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിദേശ മലയാളികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ഇൻഡോ -അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ഇന്ത്യ കോഓഡിനേറ്ററാണ് മുഹമ്മദ് മാഹീൻ. സാമൂഹ്യ സേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഖത്തറിലെ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസോസിയേഷൻ പുരസ്കാരം നൽകി ആദരിച്ചത്. ചടങ്ങിൽ ഷറഫുദ്ദീൻ സ്വാഗതവും കാക്കൂ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.