ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ‘മൈൻഡ് ട്യൂൺ ഇക്കോവേവ്സ് –ഖത്തർ ചാപ്റ്റർ’ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ഒത്തുചേർന്നവർ
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ‘മൈൻഡ് ട്യൂൺ ഇക്കോവേവ്സ് –ഖത്തർ ചാപ്റ്റർ’ സംഘടിപ്പിച്ച കുടുംബ സംഗമം അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്നു. 15 വർഷത്തോളമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചുവരുന്ന ആഗോള എൻ.ജി.ഒ ആയ മൈൻഡ് ട്യൂൺ ഇക്കോവേവ്സിന്റെ ഖത്തർ ചാപ്റ്റർ, തുമാമയിലെ ഭാരത് റസ്റ്റാറന്റിലാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. ഖത്തർ ചാപ്റ്റർ ചെയർമാൻ മുത്തലിബ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. മൈൻഡ് ട്യൂൺ ഗ്ലോബൽ സെക്രട്ടറി ജനറൽ മഷ്ഹൂദ് തിരുത്തിയാട് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ ചെയർമാൻ ഡോ. അമാനുല്ല വടക്കാങ്ങര ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ജാഫർ മൂർച്ചാണ്ടി, അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഷമീർ പി.എച്ച്, ഉസ്മാൻ കല്ലൻ, ശ്യാം മോഹൻ, അമീൻ ആസിഫ്, രാജേഷ് വി.സി, മുനീർ എം.കെ, ഫാസില മഷ്ഹൂദ്, റസിയ ഉസ്മാൻ, ജലിൽ, വാസു വാണിമേൽ, ബബിത തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. പരിപാടിയുടെ ഭാഗമായി, മൈൻഡ് ട്യൂൺ അംഗവും കുങ്ഫു ബ്ലാക്ക് ബെൽറ്റ് ജേതാക്കളുമായ സയീദ് സൽമാനും അദ്ദേഹത്തിന്റെ ഭാര്യ ആയിഷ ഷഹീനയും നേതൃത്വം നൽകിയ ഫിസിക്കൽ യോഗ പരിശീലനം ശ്രദ്ധേയമായി.
കലാപരിപാടികളും മൽസരങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.