ദോഹ: കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. കണ്ണൂർ മുഴപ്പാല സ്വദേശി തീയൻകണ്ടി നൗഷാദ് (53 ) ആണ് മരിച്ചത്. ദോഹ കാപിറ്റൽ പൊലിസ് സ്റ്റേഷന് സമീപത്തെ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 16 വർഷത്തോളമായി ഖത്തർ പ്രവാസിയായ നൗഷാദ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സിലെ ജീവനക്കാരനാണ്.
പിതാവ്: വെളുത്താണ്ടി മടത്തുമ്മൽ അബ്ദുല്ല. മാതാവ്: തീയൻകണ്ടി അഫ്സത്ത്. ഭാര്യ: സമീന. മക്കൾ: നിഹാൽ, ഹിബ ഫാത്തിമ, ജാസിം. പ്രവാസി വെൽഫയർ റിപ്രോട്രിയേഷൻ വിങ്ങിന്‍റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.