??????? ??????? ???????

പാടിയും ആടിയും പായക്കപ്പല്‍ മേള കൊടിയിറങ്ങി

ദോഹ: ആറാമത് പരമ്പരാഗത പായ്ക്കപ്പല്‍ മേളയ്ക്ക്  ഉജ്ജ്വലമായ കൊടിയിറക്കം. പാടിയും ആടിയും പായക്കപ്പല്‍ മുകളിലേറിയും പലതരം പാരമ്പര്യ ജീവിതരീതികളുടെ തുയിലുണര്‍ത്തിയും ആഹ്ളാദം നിറഞ്ഞ രാപ്പലുകള്‍ക്ക് വിരാമമായി. പല രാഷ്ട്രങ്ങളില്‍ നിന്നത്തെിയ കടലിന്‍െറ മക്കള്‍ ക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു. ഇത്തവണത്തെ മേളയില്‍ അല്‍ഹദ്ദഖ് മല്‍സരത്തില്‍ അബ്്ദുല്ല ബിന്‍ മുഹമ്മദ് അല്‍കുവാരി, മുഹമ്മദ് സാലിം ഉറൈം, നാസര്‍ ഈസ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 മുത്തുവാരലില്‍ സൗദി ടീം ഫര്‍സാന്‍ ഒന്നാമതത്തെി. ഒമാന്‍ ടീമായ സോറും ബഹ്്റയ്ന്‍ ടീമായ ഫത്്ഹുല്‍ ഖൈറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 
അല്‍നഹ്്മയില്‍ ഖത്തരിയായ അലി ബിന്‍ സെയ്ദ് അല്‍മര്‍റിക്കാണ് ഒന്നാം സ്ഥാനം. 
അഹ്്മദ് ഖാലിദ് യൂസുഫ്(ബഹ്്റയ്ന്‍), അലി നാസര് അല്‍ഹദാദ്(ഖത്തര്‍) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.
Tags:    
News Summary - Mela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.