മീഡിയവണ്‍ 'ഓണപ്പൂത്താലം' സെപ്റ്റംബര്‍ 11ന്

ദോഹ: ഖത്തര്‍ മലയാളികള്‍ക്കായി മീഡിയവണ്‍ ഒരുക്കുന്ന 'ഓണപ്പൂത്താലം 2020' ഷോ സെപ്റ്റംബര്‍ 11ന് അരങ്ങേറും. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പൊതുപരിപാടികള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ ഷോ. സെപ്റ്റംബര്‍ 11ന്​ രാത്രി 7.30 മുതല്‍ മീഡിയവണ്‍ ഖത്തര്‍ ഫേസ്ബുക്ക് പേജ് വഴി ലൈവായി ഷോ സംപ്രേഷണം ചെയ്യും.'അതിജീവനത്തിൻെറ ആമോദം' പ്രമേയമായുള്ള ഷോയിൽ നിരവധി വ്യത്യസ്ത പരിപാടികളാണ് കാത്തിരിക്കുന്നത്.മലയാളത്തിലെ പ്രമുഖ ഗായകര്‍ക്കൊപ്പം ഖത്തറിലെ പ്രമുഖ പ്രവാസി ഗായകരും ഓണപ്പാട്ടുകളുമായി വേദിയിലെത്തും.

മലയാള സിനിമയിലെ മുന്‍നിര ഹാസ്യ താരങ്ങള്‍ അണിനിരക്കുന്ന കോവിഡ് കാലത്തെ ഓണം പ്രമേയമായ കോമഡി ഷോ പ്രധാന ആകർഷണമാണ്​. കൂടാതെ കോവിഡ് പ്രമേയമാക്കി ഖത്തറിലെ കലാകാരന്മാര്‍ അണിനിരക്കുന്ന സ്കിറ്റുകളും കൊഴുപ്പേകും. ഖത്തറിലെ വിവിധ കൂട്ടായ്മകളുടെ നൃത്ത പരിപാടികളും കാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കിയൊരുക്കുന്ന സോളോ ഷോയും നടക്കും.ഡിജിറ്റല്‍ സ്​റ്റുഡിയോ പ്ലാറ്റ്ഫോമായ എസ്ഡി ലൈവ് വഴി ഏറ്റവും മികച്ച ദൃശ്യാനുഭവമായിരിക്കും 'ഓണപ്പൂത്താലം 2020 ' കാഴ്ചക്കാര്‍ക്ക് നല്‍കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.