തിങ്കളാഴ്ച രാത്രിയിൽ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ
വേൾഡ് ജയന്റ്സിനെതിരെ ഏഷ്യ ലയൺസിന്റെ മിസ്ബാഹുൽ ഹഖിന്റെ ബാറ്റിങ്
ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്; ഇന്ത്യ മഹാരാജാസിന് ജയിക്കണം
ദോഹ: ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ നിർണായക ജയം തേടി ഇന്ത്യ മഹാരാജാസ് ഇന്നിറങ്ങുന്നു. ആദ്യ രണ്ടു കളിയും തോറ്റ ഇന്ത്യക്ക് ചൊവ്വാഴ്ച ഏഷ്യ ലയൺസിനെതിരെ വിജയം അനിവാര്യമാണ്.
കഴിഞ്ഞ മത്സരങ്ങളിൽ ഏഷ്യയോട് ഒമ്പതു റൺസിനും വേൾഡ് ജയന്റ്സിനോട് രണ്ടു റൺസിനുമാണ് ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യൻ ടീം തോറ്റത്.
ഏഷ്യ ലയൺസിന് ജയം
ദോഹ: ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ വേൾഡ് ജയന്റ്സിനെതിരെ ഏഷ്യ ലയൺസിന് 35 റൺസ് ജയം.
മഴയെ തുടർന്ന് ഔട് ഫീൽഡ് നനഞ്ഞതിനെ തുടർന്ന് 10 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഏഷ്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുത്തു. ദിൽഷൻ (32) മിസ്ബാഹുൽ ഹഖ് (44) എന്നിവർ പുറത്താവാതെ നേടിയ സ്കോറാണ് ടീമിനെ 99ലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ വേൾഡ് ജയന്റ്സിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.