ഐമാക് ഖത്തറിന്റെ ലോഗോ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: ഐമാക് ഖത്തറിന്റെ ലോഗോ പ്രകാശനം ഐ.ബി.പി.സി വൈസ് പ്രസിഡന്റും ഐമാക് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാനുമായ അബ്ദുൽ സത്താർ, ബോർഡ് മെംബർ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ഐമാക് ഖത്തർ ചെയർമാൻ സിദ്ദീഖ് ചെറുവല്ലൂർ എന്നിവർ സംയുക്തമായി നിർവഹിച്ചു. ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ. ഷാഹുൽ ഹമീദ്, മലയാളി സമാജം വൈസ് പ്രസിഡന്റ് ബദറുദ്ദീൻ, ഗായകൻ മുഹമ്മദ് ത്വയ്യിബ്, ഇൻകാസ് യൂത്ത് പ്രസിഡന്റ് ദീപക് സി.ജി, പൊതുപ്രവർത്തകൻ സലീം എടശ്ശേരി, അഹ്മദ് മഗ്രാബി പെർഫ്യൂം സെയിൽസ് മാനേജർ സൈഫ് ഹാഷ്മി, ഷോ ഡയറക്ടർ സമീർ തൃശൂർ തുടങ്ങിയവർ സന്നിഹിതരായി.
നുഐജ ഇൻസ്പെയർ ഹാളിൽ നടന്ന പരിപാടി ഗായകരും കലാസ്നേഹികളും ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ഗാനരചയിതാക്കളും സംഗീതം-ആൽബം, മാപ്പിളപ്പാട്ട് നിരൂപകരും തുടങ്ങി വിവിധ കലാമേഖലയിൽ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. ഐമാക് ഖത്തറിന്റെ ആശയം മനോഹരമായ ലോഗോയാക്കിയ നന്ദന ബിജുകുമാറിനെ വേദിയിൽ ആദരിച്ചു. തുടർ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന നന്ദിത ജയദേവന് യാത്രയയപ്പും നൽകി.
തുടർന്ന് സമീർ തൃശൂരിന്റെ നേതൃത്വത്തിൽ അജ്മൽ, മേഘ ജിഷ്ണു, സവാദ്, ഹിബ ഷംന, ഹന ത്വയ്യിബ്, റസ് ലെഫ് തുടങ്ങി ഗായകർക്കൊപ്പം ഐമാക്ക് ഖത്തറിന്റെ ഗായകരായ ഹനീസ് ഗുരുവായൂർ, റഫീഖ് കുട്ടമംഗലം, നിയാസ് കാളികാവ്, വിസ്മയ ബിജുകുമാർ, നന്ദിത ജയദേവൻ, റിയാസ് വാഴക്കാട്, റഫീഖ് വാടാനപ്പള്ളി തുടങ്ങിയവർ പങ്കെടുത്ത ഗാനമേളയും അമൃത മിഥുൻ, നാട്യശ്രീ സ്വാതി കൃഷ്ണ, വിദ്യാർഥികളായ ദക്ഷിണ കിരൺ, ഫാത്തിമ സിഹ്നി എന്നിവരുടെ ഡാൻസും പരിപാടികൾക്ക് മികവേകി. മഞ്ചു അറക്കൽ ആയിരുന്നു പരിപാടിയുടെ അവതാരക.
കലാരംഗത്ത് താൽപര്യമുള്ള ഇന്ത്യൻ വിദ്യാർഥികളെയും പുതിയ കലാകാരന്മാർക്കും എഴുത്തുകാർക്കും നിരൂപകർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തുക, നോർക്ക, ക്ഷേമനിധി ഇൻഷുറൻസ് തുടങ്ങി ഗവ. സ്കീമുകൾ പരിചപ്പെടുത്തുകയും ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ രജിസ്ട്രേഷൻ ചെയ്തുകൊടുക്കുകയും ചെയ്യുക തുടങ്ങിയവ ഐമാക്ക് ഖത്തർ രൂപവത്കരണത്തിന്റെ ലക്ഷ്യമാണെന്ന് ചെയർമാൻ സിദ്ദീഖ് ചെറുവല്ലൂർ പറഞ്ഞു.
പരിപാടികൾക്ക് ഡയറക്ടർബോർഡ് അംഗങ്ങളായ സുരേഷ് ഹരിപ്പാട്, സുറുമ ലത്തീഫ്, ബിജുകുമാർ, ബഷീർ അമ്പലത്ത്, നസീഫ് കീഴാറ്റൂർ, റഫീഖ് കുട്ടമംഗലം, ഹനീസ് ഗുരുവായൂർ, ഗിരീഷ് ചെങ്ങന്നൂർ, സവിത കുമാരി തുടങ്ങിയവർ നേതൃത്വം നൽകി. ഐമാക് ഖത്തർ ഷോ ഡയറക്ടർ സമീർ തൃശൂർ നന്ദി പറഞ്ഞു. ഐമാക് ഖത്തർ കൂട്ടായ്മ ദേശ -ഭാഷ -രാഷ്ട്രീയ -സാമുദായിക പരിഗണനകൾ നോക്കാതെ പ്രവർത്തിക്കുമെന്നും എല്ലാവരുടേയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും അഡ്വൈസറി ബോർഡ് ചെയർമാൻ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.