ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി കാ​മ്പ​യി​ൻ ഗ്രാ​ൻ​ഡ്​ മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്​​റ​ഫ്​ ചി​റ​ക്ക​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

പ്രവാസിക്ഷേമ പദ്ധതികൾ അറിയാം; കാമ്പയിന്‌ തുടക്കം

ദോഹ: 'പ്രവാസിക്ഷേമ പദ്ധതികൾ -അറിയാം' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന കാമ്പയിന്‍ ആരംഭിച്ചു. ഏഷ്യൻ ടൗണിലെ ഗ്രാൻഡ്മാളിൽ നടന്ന ചടങ്ങില്‍ ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കല്‍ പ്രവാസി ക്ഷേമ നിധി അപേക്ഷാ ഫോം സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്‌കീം പ്രചാരണോദ്ഘാടനം അപേക്ഷ ഫോറം സ്വീകരിച്ച് ഐ.സി.ബി.എഫ്‌ ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍ നിർവഹിച്ചു.

നോര്‍ക്ക അംഗത്വ പ്രചാരണം അപേക്ഷ ഫോറം സ്വീകരിച്ച് കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികളെ സര്‍ക്കാറിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാക്കുക എന്നതോടൊപ്പം തന്നെ പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നിർദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിനും നോര്‍ക്കക്കും സമര്‍പ്പിക്കുക എന്നതുകൂടിയാണ്‌ കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സെക്രട്ടറി മുഹമ്മദ് ശരീഫ്, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് സ്വാഗതവും കള്‍ച്ചറല്‍ ഫോറം നോര്‍ക്ക സെല്‍ സെക്രട്ടറി ഉവൈസ് എറണാകുളം നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രാന്‍ഡ് മാളില്‍ സജ്ജീകരിച്ച നാലു ബൂത്തുകള്‍ വഴി നൂറുകണക്കിനാളുകള്‍ വിവിധ പദ്ധതികളില്‍ അംഗത്വമെടുത്തു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, അല്‍ജാബിര്‍, നിസ്താര്‍, ഷറഫുദ്ദീന്‍ എം.എസ്, മുഹമ്മദ് ശുഐബ് തുടങ്ങിയവര്‍ ബൂത്തുകള്‍ക്ക് നേതൃത്വം നല്‍കി.

വിവിധ പദ്ധതികൾ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തുകയും ഓൺലൈൻ സംവിധാനങ്ങൾ വഴി പരമാവധി ആളുകളെ അതിൽ അംഗങ്ങളാക്കുകയുമാണ്‌ കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്‌.

വിവിധ ജില്ല കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കും കീഴിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ബോധവത്കരണ പരിപാടികളും അംഗത്വം എടുക്കാനുള്ള ബൂത്തുകളും കാമ്പയിൻ കാലത്ത് ഒരുക്കും.

വിവിധ പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ചും പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി പ്രവാസി കൂട്ടായ്മകൾക്ക് 7062 9272 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - Know expatriate welfare schemes; Start of the campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.