മലപ്പുറം ജില്ല കെ.എം.സി.സി മെംബേഴ്സ് കാമ്പയിൻ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യുന്നു
ദോഹ: കെ.എം.സി.സി അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന പ്രത്യേക കാമ്പയിൻ ‘മെംബേഴ്സ് സെൻസസ്’ തുടങ്ങി.
ജില്ലയിലെ കെ.എം.സി.സി അംഗങ്ങളുടെ മെംബർമാരുടെ സമ്പൂർണ വിവരങ്ങൾ ശേഖരിക്കുകയും പ്രവർത്തന മേഖലകളിൽ സജീവമാക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യംവെക്കുന്നത്. കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കാമ്പയിൻ ഉദ്ഘാടനംചെയ്തു.
ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷതവഹിച്ചു. കെ. മുഹമ്മദ് ഈസ, സലിം നാലകത്ത്, വി. ഇസ്മായിൽ ഹാജി, കോയ കൊണ്ടോട്ടി, അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, മെഹബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലൈസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.