ദോഹ: ഖത്തറിെൻറ ആധുനിക മുഖമായ ലുസൈൽ സിറ്റിയുടെ ഭാഗമായ ഖിതൈഫാൻ പദ്ധതിയുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു.
ആദ്യ ഘട്ട പ്ലോട്ടുകൾ വിൽപനക്ക് തയാറെന്ന് ഖിതൈഫാൻ പ്രോജക്ട്സ് അറിയിച്ചു. താമസസൗകര്യങ്ങൾക്കുള്ള വില്ലകളും അപ്പാർട്ട്മെൻറുകളും നിർമിക്കാൻ സാധിക്കുന്ന പ്ലോട്ടുകളാണ് ഖിതൈഫാൻ പ്രോജക്ട്സ് വിൽപനക്ക് തയാറാക്കിയിരിക്കുന്നത്. ഖിതൈഫാൻ ഐലൻഡ് നോർത്താണ് ഖിതൈഫാൻ പ്രോജക്ട്സിെൻറ ആദ്യ പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന വാട്ടർ പാർക്ക്, ആഡംബര ഹോട്ടലുകൾ, തുല്യതയില്ലാത്ത താമസസൗകര്യങ്ങൾ തുടങ്ങിയവയാണ് ഖിതൈഫാൻ നോർത്ത് ഐലൻഡിൽ സജ്ജമാക്കുന്നത്.
ഖത്തറിെൻറ ആധുനിക മുഖമായ ലുസൈൽ സിറ്റിയുടെ ഭാഗമായി നിർമിക്കുന്ന ഖിതൈഫാൻ നോർത്ത് ഐലൻഡിൽ ഏഴു ബീച്ചുകളാണുള്ളത്. കതാറ ഹോസ്പിറ്റാലിറ്റിയുടെ അനുബന്ധ സ്ഥാപനമാണ് ഖിതൈഫാൻ പ്രോജക്ട്സ്. 1.3 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഖിതൈഫാൻ നോർത്ത് ഐലൻഡിൽ 8,30,000 ചതുരശ്രമീറ്ററിലാണ് നിർമാണങ്ങൾ നടക്കുന്നത്. 2022ലെ ലോകകപ്പ് ചാമ്പ്യൻഷിപ്പിെൻറ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ ലുസൈൽ സ്റ്റേഡിയത്തിനടുത്താണ് ഖിതൈഫാൻ നോർത്ത് ഐലൻഡ്. ലോകകപ്പിനെത്തുന്ന സന്ദർശകരെ ലക്ഷ്യമിട്ടുള്ള നോർത്ത് ഐലൻഡിലെ ഹോട്ടലുകൾ, റീട്ടെയിൽ ഷോപ്പുകൾ, വാട്ടർപാർക്ക്, ബീച്ച് ക്ലബ് എന്നിവ നിർമിക്കുന്നതിനായുള്ള കരാറിൽ കമ്പനി നേരത്തേ ഒപ്പുവെച്ചിരുന്നു. ഖത്തറിെൻറ ആഭ്യന്തര ടൂറിസം മേഖലയിൽ ഖിതൈഫാൻ പ്രോജക്ട്സ് നിർണായക ശക്തിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലോട്ട് വിൽപനയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ ഖിതൈഫാൻ പ്രോജക്ട്സ് മാനേജിങ് ഡയറക്ടറും കതാറ ഹോസ്പിറ്റാലിറ്റി വൈസ് ചെയർമാനുമായ ശൈഖ് നാസർ ബിൻ അബ്്ദുറഹ്മാൻ ആൽഥാനി, ബോർഡംഗങ്ങളായ ജമാൽ അൽ കഅ്ബി, ഹമദ് അൽ കുബൈസി, ചീഫ് ടെക്നിക്കൽ ഓഫിസർ മുഹമ്മദ് എൽ ഗർഹി, സി.ഒ.ഒ ഹിഷാം ഷറഫ്, ചീഫ് ലീഗൽ ഓഫിസർ ജീൻ അേൻറാണിയോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.