ദോഹ: വ്യത്യസ്ത പ്രമോഷനുകളിലൂടെയും ഓഫറുകളിലൂടെയും ജനമനസുകളിൽ ഇടം നേടിയ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഔട്ട്ലറ്റു കളിൽ ബിരിയാണി ആൻഡ് കബാബ് ഫെസ്റ്റിവലിന് തുടക്കമായി. ഭക്ഷണ പ്രിയർക്കായി എന്നും വിവിധ രുചികളുടെ രസക്കൂട്ടുകളുമായി ഉത്സവങ്ങൾ തീർക്കുന്ന സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലാണ് ബിരിയാണി ആന്റ് കബാബ് ഫെസ്റ്റിവൽ ആരംഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പല തരം ബിരിയാണികളും വൈവിധ്യങ്ങളാർന്ന കബാബുകളും തയ്യാറാക്കിക്കൊണ്ട് സഫാരിയുടെ എല്ലാ ഔട്ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാകും. ചിക്കൻ കിഴി ബിരിയാണി, തലപ്പകിട്ടി ബിരിയാണി, ഹൈദരാബാദി, ആലെപ്പി ഫിഷ് ബിരിയാണി, ചെമ്മീൻ ബിരിയാണി, ലക്നൗ ഗോഷ്ട് ബിരിയാണി, മഷ്റൂം ബിരിയാണി, ഹർക്കമാസ് ബിരിയാണി, തലശ്ശേരി ചിക്കൻ ദം ബിരിയാണി തുടങ്ങി 35ഓളം ബിരിയാണി വിഭവങ്ങളും, ചിക്കൻ തങ്ങിടി കബാബ്, മൂർഗ് അംഗാര കബാബ്, ബൻജാരാ കബാബ്, കസ്തൂരി കബാബ്, ഫിഷ് ലാസ്സൂനി, പനീർ അംഗാരാ ടിക്ക തുടങ്ങിയ 25ഓളം കബാബ് വിഭവങ്ങളും ഉപഭോക്താക്കൾക്കായി വളരെ കുറഞ്ഞ നിരക്കിൽ ഒരുക്കിയിട്ടുണ്ട്. വിദഗ്ധരായ ഷെഫുകളുടെ മേൽനോട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കബാബുകളുടെയും ബിരിയാണി വിഭവങ്ങളുടെയും രുചികൾ അറിയാനുള്ള അവസരമാണ് സഫാരി ഒരുക്കിയിട്ടുള്ളത്.
കൂടാതെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷൻ ഷോപ്പ് ആന്റ് ഡ്രൈവിലൂടെ 30 ബെസ്റ്റ്യൂൺ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നുണ്ട്. സഫാരിയുടെ എത് ഔട് ലറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യു മ്പോൾ ലഭിക്കുന്ന ഇ- റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂൺ കാറുകളാണ് സമ്മാനമായി നൽകുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂൺ കാറുകൾ വീതവും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്റ്റ്യൂൺ കാറുകളുമാണ് സമ്മാനമായി നൽകുന്നത്. സഫാരിയുടെ എല്ലാ ഓട്ട്ലറ്റുകളിലും ഈ ഷോപ്പ് ആൻ്റ് വിൻ പ്രമോഷൻ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് ഇന്ന് നടക്കും. അൽ ഗറാഫ എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ ഔട്ട് ലറ്റ് സന്ദർശിക്കുന്നവർക്കായി യാതൊരു പർച്ചേസും കൂടാതെ തന്നെ 2 ടെസ് ല മോഡർ വൈ കാറുകൾ സമ്മാനമായി ലഭിക്കുന്ന വിസിറ്റ് ആന്റ് വിൻ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് ജനുവരി 8ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.