ഖൽബിലെ കണ്ണൂർ 2.0 -അലോഷി പാടുന്നു പരിപാടിയുടെ പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ 25ാം വാർഷികാഘോഷ പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടന്നു. ഖൽബിലെ കണ്ണൂർ 2.0 -അലോഷി പാടുന്നു എന്ന പേരിൽ ഫെബ്രുവരി അഞ്ചിനു വൈകീട്ട് ന്യൂ ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പരിപാടി നടക്കും. പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത നിശയാണ് പ്രധാന ആകർഷണം.
റേഡിയോ മലയാളം 98.6 എഫ്.എം ഓഫിസിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൽ റഹ്മാൻ, കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറർ ആനന്ദജൻ, ആർ.ജെ സൂരജ്, പ്രോഗ്രാം കൺവീനർ രതീഷ് മാത്രാടൻ, വൈസ് പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരി, സ്മൈൽ കുവാഖ് പ്രസിഡന്റ് ഷീജ സിദ്ധാർഥൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.