ഇസ്രയേല്‍ അധിനിവേശത്തെ തള്ളിയ  യു.എന്‍ നടപടി ഖത്തര്‍ സ്വാഗതം ചെയ്തു

ദോഹ: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തി വരുന്ന അധിനിവേശത്തെ ശക്തമായി അപലപിക്കുകയും ഉടനടി അന്താരാഷ്ട്ര നിയമ ലംഘനം നടത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് പ്രമേയം അംഗീകരിക്കുകയും നടപടിയെയും ഖത്തര്‍ സ്വാഗതം ചെയ്തു. ഇസ്രയേല്‍ നടത്തി വരുന്ന അധിനിവേശത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ പ്രശ്നം നിയമപരമായി പരിഹരിക്കാന്‍ ഈ തീരുമാനം സഹായകമാമെന്ന് പ്രത്യാശിക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.ഫലസ്തീന്‍ വിഷയത്തില്‍ നീതിക്ക് ഒപ്പമാണ് ഖത്തര്‍ എന്നും നിലകൊണ്ടത്. 

ഇസ്രയേല്‍ നടത്തി വരുന്ന അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളി അവര്‍ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ഖുദ്സ് കേന്ദ്രമായി ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരണമെന്ന ആവശ്യത്തില്‍ എന്നും തങ്ങള്‍ ഉറച്ച് നില്‍ക്കുമെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ സുരക്ഷാ സമിതി അംഗീകരിച്ച പ്രമേയം നടപ്പില്‍ വരുത്താന്‍ സന്നദ്ധമാകണമെന്നും അഭിപ്രായപ്പെട്ടു.

Tags:    
News Summary - israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.