?????????????????? ??????????????????????? ????? ????????? ??? ????????????? ?????? ??????? ?????????????????????? ??????????????

പ്രതിസന്ധി ലഘൂകരിക്കാൻ ഇറാനും യു.എസും ചർച്ച നടത്തണമെന്ന്​ ഖത്തർ

ദോഹ: ഇറാനുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനും നിലവിലെ സമ്മർദസാഹചര്യം കുറക്കാനും ഖത്തറും മറ്റ്​ രാജ് യങ്ങളും ഇറാനോടും അമേരിക്കയോടും ആവശ്യപ്പെട്ടു. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി ശൈഖ്​ മുഹമ്മദ് ​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയാണ്​ ലണ്ടനിൽ മാധ്യമപ്രവർത്തകവരാട്​ ഇക്കാര്യം പറഞ്ഞത്​. ഇരുകൂട്ടരും പരസ്​പരം ഇരുന ്ന്​ പ്രശ്​നത്തിൽ ചർച്ച നടത്തണം. നിലവിലെ സാഹചര്യം ഇതേ പോലെ ഏറെ കാലം നീട്ടിക്കൊണ്ടുപോകരുത്​. നിലവിലെ സാഹചര ്യം കൂടുതൽ സങ്കീർണമാക്കുന്ന പ്രവൃത്തികൾ ഇരുരാജ്യങ്ങളും ചെയ്യാതിരിന്നാൽ തന്നെ കാര്യങ്ങൾ എളുപ്പത്തിലേക്ക്​ വരികയും പരിഹാരം സാധ്യമാവുകയും ചെയ്യും. പ്രശ്​നപരിഹാരത്തിനുള്ള ആശയങ്ങളും പുതിയ വാതിലുകളും തുറക്കപ്പെടും. ഖത്തർ, ഒമാൻ, ഇറാഖ്​, ജപ്പാൻ പോലുള്ള നിരവധി രാജ്യങ്ങൾക്കും ഇതേ അഭിപ്രായമാണ്​. ഇൗ രാജ്യങ്ങളൊക്കെ ഇറാനോടും അമേരിക്കയോടും പ്രശ്​നപരിഹാരത്തിന്​ ചർച്ചയുടെ വഴി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെടുകയാണ്​. ഇൗ രാജ്യങ്ങളൊക്കെ പ്രശ്​നം നീളുന്നതിൽ ആശങ്കപ്പെടുന്നവരാണ്​.


മേഖലയിലെ ഖത്തർ അടക്കമുള്ള രാജ്യങ്ങൾ സംഘർഷ സാധ്യത ലഘൂകരിക്കപ്പെടണമെന്ന്​ ആത്​മാർഥമായും ആഗ്രഹിക്കുന്നവരാണ്​. ഖത്തർ ഇതിന്​ മുൻകൈ എടുക്കും. അമേരിക്കൻ അധികൃതരോടും ഒപ്പം ഇറാൻ അധികൃതരോടും ഖത്തർ ഇക്കാര്യത്തിൽ സംഭാഷണം നടത്തും. നിലവിലെ സംഘർഷാവസ്​ഥ മേഖലയിലെ ആർക്കും ഗുണകരമാകില്ല. പരസ്​പരമുള്ള വിള്ളൽ നികത്തപ്പെടണം. ഇരു രാജ്യങ്ങളും തമ്മിൽ സഹകരണത്തി​​െൻറ പാലം പണിയണം. ഇങ്ങനെയായാൽ നിലവിലെ സാഹചര്യം എളുപ്പത്തിലേക്ക്​ നീങ്ങും.ഖത്തറിനെതിരായ ഉപരോധം, ഗൾഫ്​ പ്രതിസന്ധി തുടങ്ങിയവ സംബന്ധിച്ചും​ ഉപപ്രധാനമന്ത്രി നിലപാട്​ വ്യക്​തമാക്കി. ആ വിഷയത്തിൽ ഒരു മാറ്റവും നിലവിൽ ഉണ്ടായിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. പ്രശ്​നത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ ഒരു മാറ്റവും വേണമെന്ന്​ ആഗ്രഹിക്കുന്നില്ല. ഇതാണ്​ പ്രതിസന്ധി നീളാൻ കാരണമെന്നും ഉപരോധ രാജ്യങ്ങ​െള ലക്ഷ്യക്കെി അദ്ദേഹം പറഞ്ഞു.


ഫലസ്​തീന്​ കൂടി സ്വീകാര്യമാകുന്ന ഏത്​ മധ്യസ്​ഥ സമാധാന ശ്രമങ്ങളും ഖത്തറിന്​ സ്വീകാര്യമാണ്​. ഫലസ്​തീൻ^ഇസ്രായേൽ വിഷയത്തിൽ ഫലസ്​തീനും അമേരിക്കയും തമ്മിൽ വിള്ളൽ നിലവിലുണ്ട്​. പ്രശ്​നപരിഹാരത്തിനുള്ള നിലവിലെ രൂപരേഖ സംബന്ധിച്ചാണ്​ ഇൗ വിള്ളൽ ഉള്ളത്​.
എന്നാൽ ഫലസ്​തീനികൾ സ്വീകരിക്കാൻ സമ്മതിക്കുന്ന ഏത്​ സമാധാനപദ്ധതിയെയും പിന്തുണക്കാൻ തങ്ങൾ സന്നദ്ധരാണ്​. ഇക്കാര്യത്തിൽ ഖത്തറി​​െൻറ നിലപാട്​ വ്യക്​തവും സുദൃഢവുമാണ്​. എന്നാൽ മുൻകാലങ്ങളിലേതുപോലെ ഫലസ്​തീൻകാരെ അടിച്ചമർത്തുന്ന തരത്തിലുള്ളതോ അവരിൽ കൂടുതൽ ഭാരമേൽപ്പിക്കുന്ന തരത്തിലുള്ളതോ ആയ പരിഹാര പദ്ധതികൾ ആയിരിക്കരുത്​ അത്​. അത്തരത്തിൽ ആയാൽ അറബ്​ ലോകത്തുള്ള രാജ്യങ്ങൾ അത്​ അംഗീകരിക്കില്ലെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. ഉരുത്തിരിയുന്ന പദ്ധതി ഏതെങ്കിലും പാർട്ടി നിരസിക്കുകയാണെങ്കിൽ അതിനർഥം ആ പദ്ധതിക്ക്​ എന്തോ പ്രശ്​നം ഉണ്ടെന്നും ഏതോ പാർട്ടിക്ക്​ അതിൽ വിശ്വസമില്ലെന്നുമാണ്​. ഒന്നുകിൽ ഇരുവിഭാഗങ്ങളും അംഗീകരിക്കുന്ന പദ്ധതിയായിരിക്കണം. അല്ലെങ്കിൽ ഇരു വിഭാഗവും നിരസിക്കുന്ന പദ്ധതിയായിരിക്കണം. അതായിരിക്കും നല്ല രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - iran-us-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.