ഭക്ഷ്യ ഔട്ട്ലെറ്റുകളിൽ പരിശോധന നടത്തുന്നു
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തിവരുന്ന പരിശോധനയിൽ നാല് ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് വക്റയിലെ പ്രമുഖ റെസ്റ്റാറന്റുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ രണ്ട് റെസ്റ്റാറന്റുകൾ അഞ്ച് ദിവസത്തേക്കും 14 ദിവസത്തേക്കും പൂർണമായും അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമല്ലാത്തതും കേടായതുമായ പദാർഥങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കൂടാതെ കാലാവധി കഴിഞ്ഞ ഭക്ഷ്യവിഭവങ്ങൾ വിൽപന നടത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുക, ഭക്ഷ്യ ഉൽപന്നങ്ങളുടെ രുചി, രൂപം, മണം എന്നിവയിൽ മാറ്റം വരിക എന്നിവയും നിയമലംഘനങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നു.
അൽ ഷഹാനിയയിൽ ഒരു ഭക്ഷ്യസ്ഥാപനം അഞ്ച് ദിവസത്തേക്കാണ് അടച്ചുപൂട്ടിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് കണ്ടെത്തിയതിനെതുടർന്ന് വക്റ മുനിസിപ്പാലിറ്റിയിൽ ഒരു കഫറ്റീരിയ രണ്ട് മാസത്തേക്ക് പൂർണമായും അടച്ചുപൂട്ടാനും അധികൃതർ ഉത്തരവിറക്കി. നിയമലംഘനത്തിന്റെ സ്വഭാവവും ഗൗരവവും കണക്കാക്കിയാണ് വിധി പ്രസ്താവിക്കുക. എന്നാൽ, അടച്ചുപൂട്ടൽ 60 ദിവസത്തിൽ കവിയരുതെന്ന് നിയമം അനുശാസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.