മു​നി​സി​പ്പാ​ലി​റ്റി ഹെ​ൽ​ത്ത്​ ക​ൺ​​ട്രോ​ൾ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ഈദ് ദിനങ്ങളിൽ ഭക്ഷ്യകേന്ദ്രങ്ങളിൽ പരിശോധന

ദോഹ: പെരുന്നാൾ ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ദോഹ മുനിസിപ്പാലിറ്റിക്കു കീഴിൽ റസ്റ്റാറന്‍റുകളിലും ഭക്ഷണകേന്ദ്രങ്ങളിലും വ്യാപക പരിശോധനകൾ നടത്തി. മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്മെന്‍റിന്‍റെ ആരോഗ്യ നിയന്ത്രണ വിഭാഗത്തിനു കീഴിലായിരുന്നു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സൂഖ് വാഖിഫ്, മിഷൈരിബ്, കതാറ, പേൾ ഷോപ്പുകൾ, ദോഹ മുനിസിപ്പാലിറ്റിയുടെ ഭരണപരിധിയിലുള്ള ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ജൂണില്‍ ആരംഭിച്ച പരിശോധന ഈദ് അവധി ദിവസങ്ങളില്‍ തുടരുകയായിരുന്നു. ഈദ് ആഘോഷങ്ങളുടെ സമയത്തും അതിനുമുമ്പും ജനത്തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ഉപഭോക്തൃ കേന്ദ്രങ്ങൾ, ജനപ്രിയ റസ്റ്റാറന്റുകള്‍, ഇറച്ചിക്കടകള്‍, പലഹാരക്കടകള്‍ എന്നിവിടങ്ങളിൽ തൊഴിലാളികള്‍ എത്രത്തോളം ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അറിയുന്നതിനായിരുന്നു പരിശോധന.

ഈദ് ദിനങ്ങളിൽ തിരക്ക് പരിഗണിച്ച്, വൈകുന്നേരങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം.

Tags:    
News Summary - Inspection of food centers during Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.