ദോഹ: ഖത്തർ ഓദേഴ്സ് ഫോറം ഇന്ത്യൻ പ്രവാസി സമൂഹവുമായി സഹകരിച്ച് നടത്തിയ സാംസ്കാരിക സാഹിത്യ െസമിനാർ ശ്രദ്ധേയമായി. ‘ഇന്ത്യ-ഖത്തർ സാംസ്കാരിക കൈമാറ്റം: അതിരുകൾക്കതീതമായ സാഹിത്യബന്ധം’ എന്ന ശീർഷകത്തിൽ സാംസ്കാരിക കായിക മന്ത്രാലയത്തിലെ ഹിക്മ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കേരളത്തിലെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) എഡിറ്റർ വി.എ. കബീർ, കേരള ഡയലോഗ് സെൻറർ ഡയറക്ടറും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവർ വിഷയമവതരിപ്പിച്ചു. ഖത്തറും ഇന്ത്യയും തമ്മിൽ സാഹിത്യമേഖലയിലടക്കം ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഏറെക്കാലം ഖത്തറിൽ പ്രവാസജീവിതം നയിച്ച അനുഭവത്തിെൻറ വെളിച്ചത്തിൽ വി.എ. കബീർ പറഞ്ഞു. സാഹിത്യഗവേഷണ രംഗത്തും പ്രസിദ്ധീകരണ രംഗത്തും ഖത്തർ ആർജിച്ച നേട്ടങ്ങൾ വിലപ്പെട്ടതാണെന്നും നിരവധി ഗവേഷണകേന്ദ്രങ്ങളാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളവും അറബ് ലോകവും തമ്മിൽ ചരിത്രപരമായി ദൃഡബന്ധമാണുള്ളതെന്നും ഇതിെൻറ സ്വാധീനം ഇരുഭാഷകളിലും കാണാൻ കഴിയുമെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. മലയാളത്തിൽ പ്രചാരത്തിലുള്ള നിരവധി വാക്കുകൾ അറബിയിൽനിന്ന് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫും സെമിനാറിൽ പങ്കെടുത്തു.സാലിഹ് ഗരീബ് സ്വാഗതം പറഞ്ഞു. വിവർത്തനവിഭാഗം മേധാവി മുഹമ്മദ് അൽ കുവാരി മോഡറേറ്ററായിരുന്നു. ഖത്തർ ഓദേഴ്സ് ഫോറം ഡയറക്ടർ മറിയം അൽ ഹമ്മാദി, പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി മുഹമ്മദ് അൽ ബലൂഷി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.