?????? ??????????????,??????? ????????????? ???? ???????? ????? ?????? ????? ???? ????????????????? ???????? ??.? ????????? ????? ?????????

ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നുവെന്ന് എം.എ.യൂസഫലി 

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രാതീതകാലമായുള്ള ബന്ധം ഇപ്പോള്‍  കൂടുതല്‍  ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യവസായി എം.എ.യൂസഫലി പറഞ്ഞു.  
വ്യാപാര വാണിജ്യമേഖലയില്‍  ഇത് പ്രത്യക്ഷത്തില്‍ തന്നെ പ്രകടമാണ്. വാണിജ്യമേഖലയില്‍ വളരെ ഉദാരമായ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത് എന്നും അദ്ദേഹം പറഞ്ഞൂ. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം കൂടുതല്‍ നിക്ഷേപം ഇന്ത്യയിലെ വിവിധ മേഖലകളില്‍  എത്താന്‍ സഹായകരമാകും. ഇതോടൊപ്പം ഖത്തറിന്‍്റെ വിവിധ മേഖലകളില്‍  നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ വ്യവസായ സമൂഹത്തിന് വളരെ അനുകൂലമായ അന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നത്. ഖത്തര്‍ ഭരണകൂടം മികച്ച പിന്തുണയാണ് വ്യവസായ വാണിജ്യ സമൂഹത്തിന് നല്‍കുന്നത്.  കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടുകൂടി ദോഹയില്‍  നിന്നും സര്‍വ്വീസ് നടത്തുന്നതിനാവശ്യമായ നടപടികള്‍  സ്വീകരിക്കാന്‍  ഖത്തര്‍ എയര്‍വെയ്സിനോട് അപേക്ഷിച്ചിട്ടുണ്ട്.  
അതോടൊപ്പം കരിപ്പൂരിര്‍ നിന്നും സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികളും ആരംഭിക്കാനും കഴിയുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ എം.എ.യൂസഫലി നടത്തിയ  പ്രസ്താവനയില്‍ പറഞ്ഞു.
Tags:    
News Summary - india-qatar business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.