ഇൻകാസ് രക്തദാന ക്യാമ്പ് നാളെ

ദോഹ: ഖത്തർ ദേശീയ ദിനമായ ചൊവ്വാഴ്ച ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ രക്തദാന ക്യാമ്പ് ​സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടു വരെ ഹമദ് ഹോസ്പിറ്റലിലെ പുതിയ ബ്ലഡ് ഡൊണേഷൻ സെൻററിലാണ്​ ക്യാമ്പ്​. വിവിധ രക്ത ഗ്രൂപ്പുകൾ വേണമെന്ന്​ ഹമദിന്‍റെ അഭ്യർഥനയെ തുടർന്നാണ്​ ക്യാമ്പ്​​. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ ഖത്തർ നാഷനൽ സ്പോർട്സ് ഡേയുടെ ഭാഗമായുള്ള സ്പോർട്സ് മീറ്റ് മാറ്റിവെച്ചാണ്​ ക്യാമ്പ് നടത്തുന്നത്​. രക്തം ദാനം ചെയ്യാൻ വരുന്നവർക്ക് ഏഷ്യൻ മെഡിക്കൽ സെന്‍റർ നൽകുന്ന സൗജന്യ ഹെൽത്ത് ചെക്കപ് വൗച്ചറും, ഡെന്‍റൽ സ്ക്രീനിങ് ഡിസ്കൗണ്ട് കാർഡും ലഭിക്കും. അവയവദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് സമ്മതപത്രം നൽകാനുള്ള സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ https://tinyurl.com/incasblood ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ആവശ്യമുള്ളവർക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 66415368, 55320917, 70245155 നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Incas Blood Donation Camp Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.